
Actor
62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്; ഏറ്റെടുത്ത് ആരാധകർ
62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്; ഏറ്റെടുത്ത് ആരാധകർ

62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ പിറന്നാൾ ആശംസ നേർന്നുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ‘ബ്രോ ഡാഡി’ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി സഹപ്രവത്തകരും ആരധകരുമടക്കം നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.
അതിനിടെ മോഹൻലാലിന്റെ ഖത്തറിൽ നിന്നുള്ള വീഡിയോ ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് ക്ലബ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണ് ആരാധകർ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ താരം കേക്ക് മുറിക്കുകയും തുടർന്ന് ”അല്ലിയാമ്പൽ കടവിൽ” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടയിലാണ് മോഹൻലാൽ കേക്ക് മുറിച്ചത്. ഭാര്യ സുചിത്രയെയും, മോഹൻലാലിന്റെ ഏറ്റവുമടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനെയും ഭാര്യയും മറ്റു സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം...
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...