Connect with us

ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല….പുത്തൻ ചിത്രങ്ങളുമായി ഭാവന

Actress

ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല….പുത്തൻ ചിത്രങ്ങളുമായി ഭാവന

ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല….പുത്തൻ ചിത്രങ്ങളുമായി ഭാവന

മലയാളത്തിൽ ഏറെ തിളങ്ങിനിന്ന നടിയാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ഇടയ്ക്ക് പുറത്തുവന്നിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്.

സോഷ്യൽ മീഡിയയിലും വളരെ ആക്ടീവായ ഭാവന ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ ജീൻസും ടോപ്പും അണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ താരം ഷെയർ ചെയ്തിട്ടുണ്ട്. ”ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല, അതിനാൽ നല്ലൊരു വെള്ളിയാഴ്ച ആശംസിക്കുന്നു,” ഇതായിരുന്നു ഭാവന ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

2017ൽ പുറത്തിറങ്ങിയ ‘ആദം ജോൺ’ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്. തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. 2002-ൽ ‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറിയത്. ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.

പിന്നീട് വിവാഹ ശേഷം മലയാളത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. അതേസമയം, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തിന് ഭാവന അടുത്തിടെ വനിതാ ദിനവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top