
Social Media
75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്ര; ബാനറും പൂച്ചെണ്ടുകളും, പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍
75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്ര; ബാനറും പൂച്ചെണ്ടുകളും, പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍

നടി പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍.75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രയ്ക്കിടെയാണ് സര്‍പ്രൈസ് ഒരുക്കിയത്. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകര്‍ മുന്നറിയിപ്പില്ലാതെ എത്തിയത്. ‘കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയെ പ്രതിനിതീകരിച്ച് പങ്കെടുക്കുന്നതില്‍ അഭിനന്ദനങ്ങള്‍’ എന്നെഴുതിയ ബാനറും പൂച്ചെണ്ടുമായാണ് അവര്‍ താരത്തെ ആവരവേറ്റത്.
കാനില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച നിരവധി ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. ഐശ്വര്യ റായ് ബച്ചന്, ദീപിക പദുകോണ്‍, നയന്‍താര എന്നിവരും ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന മറ്റു താരങ്ങളാണ്. ജൂറികളില്‍ ഒരാളായാണ് ദീപിക പദുകോണ്‍ കാനിന്റെ ഭാഗമാകുന്നത്.
മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് ആറ് ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. പത്ത് ദിവസത്തെ മേളയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫ്രഞ്ച് നടനും ചലച്ചിത്രകാരനുമായ വിന്‍സെന്റ് ലിന്‍ഡന്‍ ആണ് ജൂറി പ്രസിഡന്റ്. ദീപിക പദുകോണ്‍ കൂടാതെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര് രണ്ട് വട്ടം നേടിയ കാന്‍ മേളയില്‍ രണ്ട് വട്ടം പുരസ്കാരസമ്മാനിതനായ ഇറാനിയന്‍ സംവിധായകന് അഷ്ഗര് ഫര്‍ഹാദിയാണ് മറ്റൊരു ജൂറി.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...