Connect with us

ദിലീപ് കേസിൽ ആർക്കും ആ സംശയം തോന്നാം; ഒരുപാട് ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. അതൊന്നും തെളിവുകളല്ലേ,കോടതിപോലും ഇവിടെ സംശയ മുനയിൽ !

News

ദിലീപ് കേസിൽ ആർക്കും ആ സംശയം തോന്നാം; ഒരുപാട് ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. അതൊന്നും തെളിവുകളല്ലേ,കോടതിപോലും ഇവിടെ സംശയ മുനയിൽ !

ദിലീപ് കേസിൽ ആർക്കും ആ സംശയം തോന്നാം; ഒരുപാട് ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. അതൊന്നും തെളിവുകളല്ലേ,കോടതിപോലും ഇവിടെ സംശയ മുനയിൽ !

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിർണ്ണായക നീക്കങ്ങളാണ് അന്വേഷണ സംഗം നടത്തുന്നത് .
നടി ആക്രമിക്കപ്പെട്ട കേസില്‍ അടിമുടി ദുരൂഹതയാണെന്ന് ആരോപിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപ് എട്ടാം പ്രതിയായ കേസിന്റെ തുടക്കം മുതല്‍ കോടതിയുടെ ഇടപെടല്‍ ശരിയല്ലെന്നും ഒരുപാട് കാര്യങ്ങള്‍ ശരിയായ രീതിയില്‍ അല്ല പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.കേസിലെ സാക്ഷികളെ വരെ മോശം പരാമര്‍ശങ്ങള്‍ കൊണ്ടാണ് കോടതി നേരിട്ടതെന്നും, ഇതെല്ലാം നിയമ വ്യവസ്ഥിതിയെ കുറിച്ച് ആര്‍ക്കും സംശയം വരുത്താവുന്നതാണ്.

പിടി തോമസിന് അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര തുറന്നടിച്ചു.കേരളത്തില്‍ ഇന്നേ വരേ കണ്ടിട്ടില്ലാത്ത തരത്തില്‍ കോടതിയെ വിമര്‍ശിക്കുന്ന രീതി ഈ അടുത്ത കാലത്ത് കണ്ടുവന്നിരുന്നു. അതിന് കാരണം നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം മുതല്‍ വിചാരണ കോടതിയില്‍ നിന്നുണ്ടായ കാര്യങ്ങളാണ്. ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, ആര്‍ക്കാണ് അതിനെ കുറിച്ച് അതേ കുറിച്ച് സംശയം ഇല്ലാതിരിക്കുക. ഇതേ കോടതിയില്‍ നിന്ന് കോടതി രേഖകള്‍ ചോര്‍ന്നുവെന്ന പരാതിയുണ്ടായിരുന്നു. ഇതേ കോടതിയില്‍ പിടി തോമസ് മൊഴി കൊടുക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തിന് വിചാരിച്ച പോലെ മൊഴി കൊടുക്കാന്‍ പറ്റിയിരുന്നില്ല.

പലതും രേഖപ്പെടുത്താന്‍ പോലും തയ്യാറായിരുന്നില്ല. ഇക്കാര്യം അദ്ദേഹം പുറത്ത് വന്ന് പറയുകയും ചെയ്തിരുന്നു.20 പേരോളം പേരാണ് ഈ കേസില്‍ കൂറുമാറിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം തെളിവുകളുടെ ഒരു കുത്തൊഴുക്കായിരുന്നു സംഭവിച്ചത്. ഹാക്കര്‍ സായ് ശങ്കറിന്റെ ഇടപെടലും ഫോണില്‍ നിന്ന് വിവരങ്ങള്‍ ഇല്ലാതാക്കിയതുമെല്ലാം പുറത്തുവന്നു. എന്നാല്‍ കോടതി മാത്രം തെളിവുകളൊന്നും ഇല്ല എന്ന നിലപാടിലാണ്. ഇതേ സ്വരം തന്നെയാണ് ചാനലുകളില്‍ വന്നിരിക്കുന്ന ദിലീപ് അനുകൂലികളും പറയുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളൊക്കെ അപ്പോള്‍ എവിടെ പോയി എന്ന് ചോദിക്കേണ്ടി വരും. ഒരുപാട് ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതൊന്നും തെളിവുകളല്ലേ, എവിടെ പോയി അതെല്ലാം എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.ചോദ്യം ചെയ്ത ആളുകളുടെ മൊഴികളൊക്കെ എവിടെ പോയി. സാക്ഷി മൊഴിയുമൊന്നും മാറ്റിയിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ സാക്ഷിയെ കൂറുമാറ്റാന്‍ ശ്രമിച്ചതൊക്കെ നേരത്തെ തന്നെ പുറത്ത് വന്ന കാര്യമാണ്. അതിജീവിത വരെ ഈ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയതാണ്. പക്ഷേ സുപ്രീം കോടതി വരെ ആ കേസ് തള്ളി. ഒരു കേസ് ഏല്‍പ്പിച്ചത് കൊണ്ട് ആ കോടതി തന്നെ കേള്‍ക്കട്ടെ എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. പക്ഷേ അതിന് ശേഷം കോടതിയില്‍ നിന്നുണ്ടായത് കേസിനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇതോടൊപ്പം നിര്‍ണായക ഓഡിയോ ക്ലിപ്പും ബൈജു പുറത്തുവിട്ടു.വിചാരണക്കോടതി ജഡ്ജിയുടെ ഭര്‍ത്താവായിരുന്ന ജിജു ജോസിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ്പിംഗാണ് ബൈജു കൊട്ടാരക്കര പുറത്തുവിട്ടത്. പക്ഷേ ഈ ജഡ്ജിക്ക് സ്ഥലം മാറ്റമായിട്ട് കുറച്ച് കാലമായി.

പകരം ജോബിന്‍ സെബാസ്റ്റിയനാണ് പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജായി കൊച്ചിയിലേക്ക് വരേണ്ടത്. അദ്ദേഹത്തിന് വിചാരണക്കോടതി ജഡ്ജി മാറാത്തത് കൊണ്ട് ഇങ്ങോട്ട് വരാന്‍ പറ്റിന്നുല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയിട്ടും എന്തുകൊണ്ട് ജഡ്ജി മാറുന്നില്ല. ഏത് ജഡ്ജി വന്നാലും ഈ കേസ് മുന്നോട്ട് പോകും. വാദം കേള്‍ക്കുകയും ചെയ്യാം. ആരോപണവിധേയയായ ഒരാള്‍ അവിടെയുള്ളപ്പോള്‍ കേസ് അവിടെ തന്നെ തുടരുന്നത് ശരിയാണോ എന്നാണ് നിയമവിദഗ്ധര്‍ പോലും ചോദിക്കുന്നതെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.അതിജീവനം എന്ന സംഘടന വിചാരണക്കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെല്ലാം വിചാരണ കോടതി കേസ് കേള്‍ക്കാന്‍ യോഗ്യരല്ല എന്നാണ് പറഞ്ഞിരുന്നത്. രേഖകള്‍ ചോര്‍ന്നതൊക്കെ ഇവര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ചോദ്യം പക്ഷേ ട്രാന്‍സ്ഫറായിട്ടും ഇവര്‍ എന്തുകൊണ്ട് മാറുന്നില്ല എന്നതാണ്. ജനരോഷം ഈ കോടതിയില്‍ രൂക്ഷമാണ്.

ജനങ്ങളുടെ ആവശ്യപ്രകാരമല്ല കോടതി വിധി പറയേണ്ടതെന്ന് ഈ കോടതി പറഞ്ഞിരുന്നു. അത് ശരിയാണ്. മെറിറ്റാണ് നോക്കേണ്ടത്. പക്ഷേ ഈ കേസില്‍ ഉണ്ടായ സംഭവങ്ങളും, ജഡ്ജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. ജനരോഷം അത്രയ്ക്കാണെന്ന് കോടതി അറിയണം. ജനവികാരം വളരെ വലുതാണ്. അത് ആരും മറക്കരുതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top