Connect with us

‘ആ ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും’; ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല; ആസിഫ് അലിയുടെ വേദന!

Movies

‘ആ ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും’; ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല; ആസിഫ് അലിയുടെ വേദന!

‘ആ ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും’; ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല; ആസിഫ് അലിയുടെ വേദന!

വില്ലനായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് നായകനായി മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത
നായകനാണ് ആസിഫ് അലി. അവതാരകനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ആസിഫിന് സിനിമയിൽ അവസരം ലഭിച്ചത്. തുടക്കം നെഗറ്റീവ് ക്യാരക്ടറിലൂടെയാണെങ്കിലും എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് ആസിഫ് പിന്നീട് തെളിയിക്കുകയായിരുന്നു.

ഋതുവിൽ തുടങ്ങിയ ആസിഫിന്റെ സിനിമാ ജീവിതം കുഞ്ഞെൽദോ വരെ എത്തിനിൽക്കുകയാണ്. ഉസ്താദ് ഹോട്ടലിലെ കാമിയോ വേഷം ഇപ്പോഴും ആളുകൾ ഓർക്കുന്നുണ്ടെന്നും ചില സമയത്ത് സന്ദർഭം നോക്കാതെ ‘കുഞ്ചാക്കോ ബോബനല്ലേ?’ എന്ന് ചോദിച്ച് ആളുകൾ സംസാരിക്കാൻ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നും ആസിഫ് അലി പറയുന്നു. ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും ‘കുഞ്ചാക്കോ ബോബനല്ലേ?’ എന്ന് ചോദിച്ച് പോയിട്ടുണ്ടാകില്ലെന്നും ആസിഫ് അലി പറയുന്നത്. ഉസ്താദ് ഹോട്ടലിന്റെ അവസാന ഭാ​ഗത്താണ് ആസിഫ് അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പന്ത്രണ്ട് വർഷമായി മലയാള സിനിമയിൽ സജീവമായുള്ള താരത്തിന്റെ ഇനി റിലീസിനെത്താനുള്ള സിനിമ കുറ്റവും ശിക്ഷയുമാണ്.

രാജീവ് രവി സംവിധാനം ചെയ്ത ചിത്രം 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്. ജയ്പൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസർകോഡ് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

about asif ali

More in Movies

Trending

Recent

To Top