മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയ കഥ നല്ല അടിപൊളി കഥയിലേക്ക് കടക്കുകയാണ് എന്ന് തെളിയിക്കുന്ന ഒരു പ്രൊമോ എത്തിയിരിക്കുകയാണ് . എല്ലാ വിഷയങ്ങളിലൂടെയും കടന്നുപോകുന്ന പരമ്പരയാണ് കൂടെവിടെ എന്ന് ഉറപ്പിച്ചു പറയാം. അതുമാത്രമല്ല ഈ ഒരു ആഴ്ചയിൽ തന്നെ കൂടെവിടെ പ്രേക്ഷകരുടെ പരാതിയെല്ലാം തീരാൻ പോകുന്നു എന്നും പറയാം . അതായത് കൂടെവിടെയിൽ കുറച്ചു നാളുകളായി നടക്കുന്ന മിത്ര കേസ് അവസാനത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ടാഴ്ച കൂടിയെ ഉള്ളു.
ജഗൻ സൂരജിനോടുവന്നിട്ട് സൂര്യയെ ഇപ്പോൾ എന്തോ ചെയ്യും.. തെളിവുകൾ എല്ലാം കിട്ടി.. അതാണ് ഇതാണ് എന്നുള്ള തള്ളകൾ കുറെ നമ്മൾ കേട്ടതാണ്. ശരിക്കും റാണിയമ്മയുടെ തലയിൽ ഉദിക്കുന്ന എന്തെങ്കിലും പ്ലാൻ ആണെങ്കിൽ അത് വർക്ക് ഔട്ട് ആകാൻ സാധ്യതയുണ്ട്. പക്ഷെ അതിൽ ജഗന്റെ കൈകടത്തൽ വരുമ്പോൾ എല്ലാം പോളിയും. എവിടെ പരിപാടി അവതരിപ്പിച്ചാലും ജഗൻ അവിടെ എല്ലാം ഒരു തള്ള് ട്രൈലെർ ഇറക്കും. അതോടെ കാഴ്ചക്കാർക്ക് മനസിലാകും ജഗന്റെ പരിപാടി എന്താണെന്ന്..
അതുപോലെ ഒരു പ്രൊമോ ജഗൻ സൂരജ് സാറിനെ വിളിച്ചു കാണിച്ചു. സൂരജ് സാർ അതെല്ലാം ഋഷിയോട് ഡിസ്കസ് ചെയ്തു. അപ്പോൾ ഋഷി എല്ലാം കണക്റ്റ് ചെയ്തു ആലോചിക്കുന്നുണ്ട്. അതോടൊപ്പം റാണിയമ്മയുടെയും ജഗന്റെയും പ്ലാൻ മുൻകൂട്ടി അറിയാൻ കുഞ്ഞിയങ്കിളിനെ കൂടെക്കൂട്ടുകയാണ്. അങ്ങനെ അടുത്ത ദിവസം രാവിലെ റാണിയമ്മ ജഗനോട് ഫോണിൽ വിളിച്ചു പറയുന്ന കാര്യങ്ങളെല്ലാം ഒളിഞ്ഞു നിന്ന് കേട്ടതിനു ശേഷം കുഞ്ഞി അങ്കിൾ ഋഷിയെ അറിയിക്കും.
ഇതിനിടയിൽ സൂര്യയ്ക്ക് കൊടുത്തിരിക്കുന്ന ഒരു ടാസ്ക് അതും നല്ല രീതിയിൽ തന്നെ നടക്കും . പക്ഷെ എല്ലാം ഒന്നിച്ചു വരുമ്പോൾ റാണിയമ്മ കരുതും അവൾ ഇവിടെ ജയിച്ചോട്ടെ.. പക്ഷെ വിജയശ്രീ ലളിതയായി സൂര്യ പോകുന്നത് ജയിലിലേക്ക് ആണല്ലോ എന്ന്. എന്നാൽ അവിടെ ജയിലിൽ പോകാൻ നടത്തിവച്ചിട്ടുള്ള എല്ലാ ട്രാപ്പും ഋഷിയും സൂരജ് സാറും പൊളിച്ചടുക്കിയിട്ടുണ്ട്.അങ്ങനെ റാണിയമ്മയാണ് ജയിലിലേക്ക് പോകാൻ സാധ്യത. മിത്രയെ കൊല്ലും എന്ന ഭയം കൊണ്ടാകണം മിത്രയെ സൂരജ് സാറും ഋഷിയും കൊമ്പൻ ശേഖരനും ചേർന്ന് ഒളിപ്പിക്കുന്നത്. ഇനി ഒരുപക്ഷെ മിത്ര റിഷിയ്ക്കും സൂര്യയ്ക്കും ഒപ്പം തന്നെ നിൽക്കും. മിത്രയുടെ തിരിച്ചു വരവ് കൂടി ആരാധകർ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...