മുന്‍വിധിയോടെ എന്ത് കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്; ചിലര്‍ക്ക് ആസ്വദിക്കാനുള്ള മനസ്സില്ല സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് നടി മഞ്ജു വാര്യര്‍
മുന്‍വിധിയോടെ എന്ത് കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്; ചിലര്‍ക്ക് ആസ്വദിക്കാനുള്ള മനസ്സില്ല സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് നടി മഞ്ജു വാര്യര്‍
മുന്‍വിധിയോടെ എന്ത് കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്; ചിലര്‍ക്ക് ആസ്വദിക്കാനുള്ള മനസ്സില്ല സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് നടി മഞ്ജു വാര്യര്‍
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മഞ്ജു വാര്യർ .മലയാളികള്‍ക്ക് മഞ്ജു വാര്യർ ഇന്ന് സ്വന്തം ലേഡി സൂപ്പർസ്റാർ ആണ് .ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മഞ്ജു വാര്യര്‍ വേഷമിടുന്ന ഒരുപാട് സിനിമകള്‍ വിവിധ ഭാഷകളിലായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന് മഞ്ജു ഇടവേളയ്ക്കു ശേഷം സിനിമയിൽ മടങ്ങിയെത്തി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി .
ഇപ്പോഴിതാ മലയാള സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് നടി മഞ്ജു വാര്യര്‍. സിനിമ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായിരിക്കുകയാണെന്ന് താരം പറഞ്ഞു. സിനിമ അവസാനിക്കും മുമ്പ് റിവ്യൂ എഴുതുന്നവരും എന്ത് ഫേസ്ബുക്കില്‍ എഴുതാം എന്ന ചിന്തയോടെ സിനിമ കാണുന്നവരും നമ്മുക്കിടയിലുണ്ടെന്ന് മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.’മേരി ആവാസ് സുനോ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പം ജയസൂര്യയും പ്രധാന കഥാപാത്രമായെത്തിയ ചിത്രം മേരി ആവാസ് സുനോ പ്രദര്‍ശനം തുടരുകയാണ്. റേഡിയോ ജോക്കി ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഡോക്ടറായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജി പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് നിര്‍മ്മാണം. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....