പണ്ട് ഇത്തരം സീനുകള്‍ കാമറ ട്രിക്ക് ആണെന്നാണ് കരുതിയത്, പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്ന് മനസ്സിലായി, ഒപ്പം അവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു; കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ; മറുപടി ശ്രദ്ധ നേടുന്നു

അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമ്മാണരംഗത്തും ധ്യാൻ ശ്രീനിവാസൻ സജീവമാണ്. ധ്യാനിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പതിവാണ്.
നടൻ പ്രധാനകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉടല്. ഈ സിനിമയുടെ അടുത്തിടെ ഇറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതില്‍ തന്നെ ധ്യാനും നായികാ വേഷം ചെയ്ത നടി ദുര്‍ഗാ കൃഷ്ണയും തമ്മിലുള്ള ഒരു കിടപ്പറ രംഗവും ശ്രദ്ധ നേടിയിരുന്നു,
ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് ധ്യാന്‍ പറയുന്ന രസകരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായി മാറുകയാണ്. ഈ ചിത്രത്തിലെ കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധ്യാന്‍ പറയുന്നതാണ് കൂടുതല്‍ വൈറലായി മാറിയത്.
അത്തരം ഒരു സീന്‍ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നത് കൊണ്ടും, ഒപ്പമഭിനയിച്ച നടി ദുര്‍ഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാന്‍ സാധിച്ചുവെന്നാണ് ധ്യാന്‍ പറയുന്നത്. ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാന്‍ രസകരമായി പറയുന്നു.
പണ്ട് ഇത്തരം സീനുകള്‍ കാമറ ട്രിക്ക് ആണെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്നു മനസ്സിലായപ്പോഴാണ് സിനിമയോട് തനിക്ക് കൂടുതല്‍ ഇഷ്ടവും ആഗ്രഹവും തോന്നിയതെന്ന് ധ്യാന്‍ പറഞ്ഞു.
രതീഷ് രഘുനന്ദന് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി ജോസഫുമഭിനയിക്കുന്നുണ്ട്. മെയ് ഇരുപതിനാണ് ഉടല് റിലീസ് ചെയ്യാന്‍ പോകുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...