Connect with us

സുരക്ഷാ മാനദണ്ഡങ്ങൽ പാലിച്ചു, ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്നു..ചെയ്തത് ചാരിറ്റി പരിപാടിക്ക് വേണ്ടി, ജോജുവിനെ വെറുതെ വിടണമെന്ന് ബിനു പപ്പു

Actor

സുരക്ഷാ മാനദണ്ഡങ്ങൽ പാലിച്ചു, ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്നു..ചെയ്തത് ചാരിറ്റി പരിപാടിക്ക് വേണ്ടി, ജോജുവിനെ വെറുതെ വിടണമെന്ന് ബിനു പപ്പു

സുരക്ഷാ മാനദണ്ഡങ്ങൽ പാലിച്ചു, ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്നു..ചെയ്തത് ചാരിറ്റി പരിപാടിക്ക് വേണ്ടി, ജോജുവിനെ വെറുതെ വിടണമെന്ന് ബിനു പപ്പു

കഴിഞ്ഞ ദിവസമായിരുന്നു വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജ്ജിന്റെ വീഡിയോ വൈറലായി മാറിയിരുന്നത്. അതിന് പിന്നാലെ ജോജു ജോര്‍ജിനെതിരേ കെ എസ്യുവിന്റെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജോജു അടക്കമുള്ളവര്‍ മോട്ടോര്‍വാഹന വകുപ്പിന് മുന്നില്‍ ഹാജരാകണം.

എന്നാല്‍ ഈ സംഭവത്തില്‍ ജോജുവിനെ വെറുതെ വിടണമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ ബിനു പപ്പു.

കാരണം അത് ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയാണു ജോജു ചെയ്തതെന്നും, മരണപെട്ടു പോയ ഓഫ് റോഡ് റേസര്‍ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീര്‍ക്കാനായുള്ള പണം സ്വരൂപിക്കാന്‍ നടത്തിയ പരിപാടിയാണതെന്നും ബിനു പപ്പു പറയുന്നു. താനാണ് ജോജു ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായതെന്നും, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് തങ്ങള്‍ അത് ചെയ്തതെന്നും ബിനു പപ്പു വെളിപ്പെടുത്തുന്നു.

കോട്ടയത്ത് കൗണ്‍സിലര്‍ ആയിരുന്ന ആളായിരുന്നു മരണപെട്ടു പോയ ഓഫ് റോഡ് റേസര്‍ ജെവിന്‍ എന്നും ബിനു പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനത്തിനായി കേരളത്തിലെ എല്ലാ ഒഫീഷ്യല്‍ ഓഫ് റോഡ് റേസിംഗ് സംഘടനകളുടെയും സഹകരണത്തോടെ, ഒഫീഷ്യലായി സംഘടിപ്പിച്ച പരിപാടിയാണിതെന്നും ബിനു പപ്പു പറഞ്ഞു. കൃഷി സ്ഥലത്താണ് വണ്ടിയോടിച്ചതെന്നു പറയുന്നത് തെറ്റാണെന്നും, അവിടെ കൃഷിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ അനുവാദമുള്ളൂ.

ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നാണ് റേസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ജോജു ജോര്‍ജ്ജ് ഓഫ് റോഡ് റേസില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം റൈഡ് സംഘടിപ്പിച്ചത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ ജോജു പങ്കെടുക്കുന്നത്. സംഭവത്തില്‍ കെഎസ്യുവും പരാതിയുമായി എത്തിയിരുന്നു.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് സംഘടിപ്പിച്ചതെന്നും റൈഡില്‍ പങ്കെടുത്ത ജോജുവിനെതിരെ കേസെടുക്കണമെന്നുമാണ് കെഎസ് യു പരാതിയില്‍ ആവശ്യപ്പെട്ടത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു

More in Actor

Trending