ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുനില്‍ ഷെട്ടി. ഇപ്പോഴിതാ താരത്തെ ആളുമാറി വിമര്‍ശിച്ചിരിക്കുകയാണ് ഒരു ആരാധകന്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധകന്റെ വിമര്‍ശനം.
വിമല്‍ എലൈച്ചിയുടെ പരസ്യത്തില്‍ അജയ് ദേവ്ഗണിനെ സുനില്‍ ഷെട്ടിയായി തെറ്റിദ്ധരിച്ച് ടാഗ് ചെയ്തുകൊണ്ടായിരുന്നു ആരാധകന്റെ ട്വീറ്റ്. ഷാരൂഖ് ഖാനെയും അക്ഷയ് കുമാറിനെയും ഇദ്ദേഹം ഒപ്പം ടാഗ് ചെയ്തിട്ടുണ്ട്.
‘ഹൈവേയില്‍ പാന്‍ മസാല പരസ്യം കണ്ടു. രാജ്യത്തെ തെറ്റായ ദിശയില്‍ നയിക്കരുത്. ദയവായി ഇന്ത്യയെ ക്യാന്‍സര്‍ രാഷ്ട്രമാക്കരുത്’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ മറുപടിയുമായി സുനില്‍ ഷെട്ടി എത്തി.
‘ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക, അല്ലെങ്കില്‍ ഉള്ളത് മാറ്റണം’ എന്നായിരുന്നു സുനില്‍ ഷെട്ടിയുടെ പ്രതികരണം. നടന്റെ മറുപടിക്ക് പിന്നാലെ വീണ്ടും വിമര്ശകന് എത്തി. അജയ് ദേവ്ഗണിന് പകരം സുനില്‍ ഷെട്ടിയെ അറിയാതെ ടാഗ് ചെയ്തതാണെന്ന് അയാള്‍ പറഞ്ഞു.
താങ്കളുടെ ആരാധന് ആണെന്നും എപ്പോഴും താങ്കളുടെ പേരാണ് ആദ്യം വരുന്നതെന്നും അയാള്‍ ട്വീറ്റ് ചെയ്തു. ഇതോടെ നടന് ആരാധകന്റെ ക്ഷമാപണം അംഗീകരിച്ചു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...