കള്ളിയും പോലീസും വെറുതെ പോകില്ല; ശ്രേയയും തുമ്പിയും കൂടി മെഡിക്കോ ക്രിമിനൽ ജാക്കിനെ തറപറ്റിച്ചു; അവിനാഷും സഹദേവനും കോംബോ അടിപൊളി; തൂവൽസ്പർശത്തിൽ പുത്തൻ കഥ തുടങ്ങി!
കള്ളിയും പോലീസും വെറുതെ പോകില്ല; ശ്രേയയും തുമ്പിയും കൂടി മെഡിക്കോ ക്രിമിനൽ ജാക്കിനെ തറപറ്റിച്ചു; അവിനാഷും സഹദേവനും കോംബോ അടിപൊളി; തൂവൽസ്പർശത്തിൽ പുത്തൻ കഥ തുടങ്ങി!
കള്ളിയും പോലീസും വെറുതെ പോകില്ല; ശ്രേയയും തുമ്പിയും കൂടി മെഡിക്കോ ക്രിമിനൽ ജാക്കിനെ തറപറ്റിച്ചു; അവിനാഷും സഹദേവനും കോംബോ അടിപൊളി; തൂവൽസ്പർശത്തിൽ പുത്തൻ കഥ തുടങ്ങി!
സംഭവ ബഹുലമായ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ തീ പാറുന്ന പരമ്പര തൂവൽസ്പർശം.. എന്ന് മാത്രം പറഞ്ഞാൽ ശരിയാകില്ല.. അവിനാശ് ആൻഡ് സഹദേവൻ കമ്പനിയുടെ അത്യുഗ്രൻ കോമെടിയും ചേർന്ന അടിപൊളി പരമ്പര. ഇന്നത്തെ എപ്പിസോഡ് വീണ്ടും ഒരു ഇടിവെട്ടി മഴപെയ്തു തോർന്ന സുഖം തരുന്നുണ്ട്.
അപ്പോൾ ഇന്നത്തെ എപ്പിസോഡിൽ ഈശ്വറും ജാക്സണും ശരിക്കും രക്ഷപെട്ടു എന്നതാണ് സത്യം. ശ്രേയയുടെ ഔദാര്യം കൊണ്ട് രക്ഷപെട്ടു. ഇന്നലെ തന്നെ ഞാൻ ഇതുപറഞ്ഞിരുന്നു. ഈശ്വറിനെ ഇനിയും ശ്രേയ വെറുതെ വിടുമെന്ന് . പക്ഷെ ഇതെന്തിനാണ്.. അയാളുടെ തൊപ്പി തെറിപ്പിക്കണം എന്നാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുക.
എന്നാൽ ഇന്നത്തെ എപ്പിസോഡിൽ അതിനുള്ള മറുപടി ശ്രേയ തന്നെ പറയുന്നുണ്ട്.. ” സംസ്ഥാനത്തെ ഒരു പോലീസ് മേധാവി തന്നെ നാർക്കോട്ടിക് ഡീലർ ആണെന്ന് തെളിഞ്ഞാൽ ജനം വെറുതെയിരിക്കില്ല.. കാക്കിയിട്ട ഒരുത്തനെയും ഒരുത്തിയേയും പിന്നെ അവർ വിശ്വസിക്കില്ല. അതെ ഈ പറഞ്ഞത് മറ്റെവിടെയും ഞാൻ കേട്ടിട്ടില്ല..
നമ്മുടെ ഇപ്പോഴുള്ള രാഷ്രീയ കിങ്കരന്മാരെ നന്നായി ഒന്നു ചൊരിഞ്ഞത് പോലെയുണ്ട്. അതായത് ഇത് കാക്കിയിട്ടവർക്ക് മാത്രമല്ല ബാധകം,എം മറിച്ചു ഏതൊരു പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ബാധകമാണ്. പോലീസ് ആയാലും വാക്കേലന്മാർ ആയാലും രാഷ്ട്രീയക്കാർ ആയാലും അവരിൽ ഒരാൾ തെറ്റുചെയ്താലും ജനം എല്ലാവരെയും ഒരുപോലെ കുറ്റപ്പെടുത്തും. അതാണ് യൂണിഫോം സർവീസ്.
പിന്നെ അവസാനം ശ്രേയയും തുമ്പിയും ഒരു കാര്യം കൂടി പറയുന്നുണ്ട്. ഇനി ചോര ചിന്തുന്ന ഒന്നും വേണ്ട.. എന്ന്.. അപ്പോൾ ജാക്സൺ ഈശ്വർ സാറിനെ ഉപദേശിച്ചത് നിങ്ങൾ ശ്രദ്ധിച്ചോ ,, ഇനി നമുക്ക് ബുദ്ധി കൊണ്ട് കളിക്കാമെന്ന്.. അപ്പോൾ ഈശ്വർ സാറ് മനസിൽ പറഞ്ഞിരിക്കാൻ സാധ്യതയുള്ളത് . അതുണ്ടായിരുന്നെങ്കിൽ എപ്പോഴേ ഞാൻ ഈ പണി നിർത്തി മര്യാദയ്ക്ക് ജീവിച്ചേനെയായിരുന്നു എന്നാകാം..
പിന്നെ അതിബുദ്ധിമാന്മാരായ അവിനാഷിന്റെയും സഹദേവന്റെയും പണികളായിരുരുന്നു. അവർ രണ്ടാളും കൂടി വലിയ കാര്യമായി നടത്തിയ ചർച്ചകൾ എന്തൊരു കോമെടി ആയിരുന്നു.. സഹദേവൻ പറഞ്ഞാതാണ് കിടു… എന്റെ അല്ലെ മോള് ..മിടുക്കിയായ മിടുമിടുക്കി… സ്വഭാവം ശരിയല്ല എന്ന് മാത്രമേ ഉള്ളു.. ഉടനെ അവിനാശ്.. ശ്രേയയുടെ സ്വഭാവത്തിന് എന്താ കുഴപ്പം.. അപ്പോൾ സഹദേവൻ,…” അയ്യയ്യോ കുഴപ്പം അവൾക്കല്ല.. എന്റെ സ്വഭാവം ശരിയല്ല എന്നാണ് ഉദ്ദേശിച്ചത്”. അങ്ങനെ രസകരമായ നിമിഷങ്ങളാണ് ഓരോ തൂവൽസ്പർശം എപ്പിസോഡിലും .
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...