ഏത് നേരവും തല്ലുണ്ടാക്കും. ഇപ്പോഴാണെങ്കിലും ഞങ്ങള്‍ തല്ലുണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്. ; ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് അറിയാം; വിജയ് ബാബുവും സാന്ദ്രയും അന്ന് പറഞ്ഞ വാക്കുകൾ!
ഏത് നേരവും തല്ലുണ്ടാക്കും. ഇപ്പോഴാണെങ്കിലും ഞങ്ങള്‍ തല്ലുണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്. ; ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് അറിയാം; വിജയ് ബാബുവും സാന്ദ്രയും അന്ന് പറഞ്ഞ വാക്കുകൾ!
ഏത് നേരവും തല്ലുണ്ടാക്കും. ഇപ്പോഴാണെങ്കിലും ഞങ്ങള്‍ തല്ലുണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്. ; ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് അറിയാം; വിജയ് ബാബുവും സാന്ദ്രയും അന്ന് പറഞ്ഞ വാക്കുകൾ!
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെതിരെ ആരോപണങ്ങൾ ശക്തമായതോടെ സോഷ്യൽ മീഡിയയിൽ അടക്കം വിജയ് ബാബു ചർച്ചയായി. മലയാളത്തില്‍ ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ആരംഭിച്ച കമ്പനി ഇപ്പോള്‍ വിജയിയുടെ ഉടമസ്ഥതയിലാണ്. മുന്‍പ് സാന്ദ്രയുമായി പിണക്കത്തലാവുകയും രണ്ടാളും വേര്പിരിയുകയുമൊക്കെവലിയ വാര്‍ത്തകളായിരുന്നു.
രണ്ടാളും നേര്‍വിപരീതമായ സ്വഭാവമായത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ടെന്നാണ് താരങ്ങള്‍ മുൻപ് പറഞ്ഞത്. മാത്രമല്ല നിര്‍മാണം വിജയകരമായി കൊണ്ട് പോവുന്നതിന്റെ കാരണമെന്താണെന്നും ആനീസ് കിച്ചണില്‍ പങ്കെടുക്കവേ വിജയ് ബാബുവും സാന്ദ്രയും വ്യക്തമാക്കിയിരുന്നു.
രണ്ടാളുടെയും സ്വഭാവം മാച്ചിങ്ങ് ആയത് കൊണ്ടാണോ ബിസിനസില്‍ വിജയിക്കുന്നതെന്നാണ് ആനി ചോദിച്ചത്. എന്നാല്‍ രണ്ടാളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. അതാണ് ഈ മാച്ചിങ്ങിന് പിന്നിലെന്നാണ് വിജയ് ബാബു പറയുന്നത്. ഏത് നേരവും തല്ലുണ്ടാക്കും. ഇപ്പോഴാണെങ്കിലും ഞങ്ങള്‍ തല്ലുണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്.
ഡെയ്ലി സാന്ദ്രയുമായി രണ്ട് ദിവസമെങ്കിലും വഴക്കുണ്ടാക്കാത്ത ദിവസങ്ങളില്ലെന്നാണ് വിജയ് പറഞ്ഞത്. എല്ലാ കാര്യത്തിലും നേരെ വിപരീതമായ അഭിപ്രായമാണുള്ളതെന്ന് സാന്ദ്രയും സൂചിപ്പിക്കുന്നു. എന്റെ വീക്ക്നെസുകളെല്ലാം സാന്ദ്രയ്ക്ക് ഇഷ്ടമാണ്. സാന്ദ്രയ്ക്ക് ഇഷ്ടമില്ലാത്തതൊക്കെ എനിക്കും ഇഷ്ടമാണ്. അതെവിടെയോ മാച്ച് ചെയ്യുമ്പോഴാണ് ഇങ്ങനെ വരുന്നത്.
ചിലപ്പോള്‍ അവള് പറയുന്നതായിരിക്കും ശരി. അങ്ങനെ ഒരു അടി വരുമ്പോള്‍ കുറച്ച് പോസിറ്റീവ് അവിടുന്നും കുറച്ച് ഇവിടുന്നും വരും. അങ്ങനെ അത് നല്ല പ്രൊഡക്ടായി മാറും.ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം. പ്രൊഡക്ഷനിലെ ജോലികള്‍ രണ്ടാളും പങ്കിട്ടാണ് ചെയ്യുന്നത്. ഞാന്‍ അഭിനയിക്കുന്നതില്‍ അവള് ഇടപെടാറില്ല. എനിക്കിഷ്ടമുള്ളത് ഞാന്‍ തിരഞ്ഞെടുക്കും. നല്ല അഭിപ്രായങ്ങള്‍ പറയുമെന്നേയുള്ളു. നിര്‍മാണത്തിലേക്ക് വരുമ്പോള്‍ രണ്ടാളും രണ്ട് ഏരിയ തിരിച്ചിട്ടുണ്ട്.
പ്രൊഡക്ഷന്‍ മുഴുവന്‍ കണ്ട്രോള് ചെയ്യുന്നത് സാന്ദ്രയാണ്. അതിന് മുന്നേയുള്ള സബ്ജക്ട് തിരഞ്ഞെടുക്കുന്നത്, കാസ്റ്റിങ്, കോസ്റ്റിങ്, ബിസിനസ് പ്ലാനിങ് ഒക്കെ ഞാനാണ്. എളുപ്പമുള്ള പണി എനിക്കാണ്. പത്ത് പതിനാറ് വര്‍ഷത്തോളം ഇത് തന്നെ ചെയ്യുന്നത് കൊണ്ട് തനിക്ക് എളുപ്പമാണതൊക്കെ. ഏറ്റവും ഇന്‍ഡസ്ട്രിങ് ഉള്ളതും അത് തന്നെയാണെന്ന് സാന്ദ്രയും പറയുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...