Connect with us

“LDF നും UDF നും അത് പറയാനുള്ള നട്ടെല്ലുണ്ടോ?; UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല”; മതപുരോഹിതരെ ഭയന്ന് വായ മൂടിക്കെട്ടുന്നവർക്കിടയിൽ ഹരീഷ് പേരടിയുടെ വാക്കുകൾ വൈറലാകുന്നു!

News

“LDF നും UDF നും അത് പറയാനുള്ള നട്ടെല്ലുണ്ടോ?; UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല”; മതപുരോഹിതരെ ഭയന്ന് വായ മൂടിക്കെട്ടുന്നവർക്കിടയിൽ ഹരീഷ് പേരടിയുടെ വാക്കുകൾ വൈറലാകുന്നു!

“LDF നും UDF നും അത് പറയാനുള്ള നട്ടെല്ലുണ്ടോ?; UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല”; മതപുരോഹിതരെ ഭയന്ന് വായ മൂടിക്കെട്ടുന്നവർക്കിടയിൽ ഹരീഷ് പേരടിയുടെ വാക്കുകൾ വൈറലാകുന്നു!

ഇന്നലെ രാത്രിമുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമസ്ത നേതാവ് ഒരു പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവം ആണ്. പത്താംക്ലാസുകാരി പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച സമസ്ത നേതാവ് കൂടിയായ മുസ്ലിയാര്‍ക്കെതിരെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേസമയം, മതപുരോഹിതരെ ഭയന്ന് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നവരാണ് സമൂഹത്തിൽ ഏറെയും. ഈ ഭയമാണ് ഈ സമൂഹത്തിൽ ആശങ്ക പരത്തുന്നതും. ഇത്തരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി ശബ്ദമുയർത്തുകയാണ്.. രാഷ്ട്രീക്കാരുടെ മൗനത്തെ കൂടിയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

ഹരീഷ് പേരടിയുടെ പോസ്റ്റ് പൂർണ്ണമായി വായിക്കാം..
“പെൺകുട്ടിയെ അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്‍റെ പേരിൽ സംഘാടകർക്ക് സമസ്ത നേതാവിന്‍റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിർന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാർ ശാസിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതും…..

LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?..UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല …സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം…മുന്നോട്ടുള്ള കുതിപ്പ്…എബടെ?…കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..”എന്നവസാനിക്കുന്നു കുറിപ്പ്.

അതേസമയം, സംഭവത്തിൽ പ്രതികരിച്ചുള്ള ‘ഹരിത’ മുന്‍ നേതാവ് ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണവും ശ്രദ്ധ നേടി.,. മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക എന്ന് ‘ഹരിത’ മുന്‍ നേതാവ് ഫാത്തിമ തഹ്‌ലിയ. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുകയെന്നും തഹ്ലിയ ഓര്‍മ്മിപ്പിച്ചു.

മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

‘പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല. അത് നിങ്ങള്‍ക്ക് അറിയില്ലേ’ എന്നും ഉസ്താദ് സംഘാടകരോട് ചോദിക്കുന്നത് മൈക്കിലൂടെ പുറത്ത് വരികായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് വിവാദമായത്.

about hareesh perady

Continue Reading
You may also like...

More in News

Trending

Recent

To Top