കാവ്യ അറിയാതെ ഒന്നും നടക്കില്ല, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പം..ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ദിലീപിനേയും കാവ്യ മാധവനേയും കുറിച്ച് ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മഞ്ജു വാര്യര്‍ക്കൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യ മാധവനൊപ്പമായിരിക്കുമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ദിലീപിനെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ദിലീപിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് ദിലീപിന്റെയും കാവ്യയുടെയും ആവശ്യമാണെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു,
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
”എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ മറ്റൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ.
” നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യ അറിയാതെ ഒന്നും നടക്കില്ലെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കേസില്‍ വഴിതിരിവാകും. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഏതറ്റം വരെയും പോകും. എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് അവര്‍. കോടതി അവരുടെ കൈയിലാണെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് പ്രതികളെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തി ഒന്നായവരാണ് ദിലീപും കാവ്യ മാധവനും. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു. എന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യയെ തന്നെ വിവാഹം ചെയ്യുന്നു എന്നായിരുന്നു ദിലീപ് പറഞ്ഞത്.
മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന വിവരം പരസ്യമാക്കിയത്. പ്രിയപ്പെട്ടവരല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. മകളാണ് വീണ്ടുമൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചതെന്നും അവള്‍ക്കും അറിയാവുന്ന ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ആഗ്രഹിച്ച കാര്യമാണെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഒരു വിഭാഗം ഉയര്‍ത്തിയത്.
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....