
News
ഗാനമേളക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന് കൊല്ലം ശരത്ത് മരിച്ചു
ഗാനമേളക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന് കൊല്ലം ശരത്ത് മരിച്ചു

ഗാനമേളക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന് കൊല്ലം ശരത്ത് മരിച്ചു. ഗാനമേളവേദികളില്‍ എസ് ജാനകിയുടേതുള്‍പ്പെടെ സ്ത്രീശബ്ദം അനുകരിച്ച് ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം
കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജാനകി പാടിയ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്.
തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായിരുന്നു കൊല്ലം ശരത്. സരിഗയില് നടന് സുരാജ് വെഞ്ഞാറമൂടിനൊപ്പമുണ്ടായിരുന്നു. ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കൊല്ലം കുരീപ്പുഴ മണലില്‍ വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആണ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...