അമ്മയറിയാതെ തകർപ്പൻ എപ്പിസോഡിലേക്ക് കടക്കുകയാണ്. അമ്പാടിയുടെ തിരിച്ചുവരവ് കാണാൻ കാത്തിരുന്ന എല്ലാ പ്രേക്ഷകർക്കും സന്തോഷം തരുന്ന ആവേശം തരുന്ന എപ്പിസോഡ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അമ്പാടിയുടെ തിരിച്ചു വരവ് മാത്രമല്ലൽ, അലീനയുടെ രക്ഷകൻ ആയതും ഗജനിയുടെ കാലൻ ആയതും പ്രേക്ഷകരിൽ ഉറപ്പായും രോമാഞ്ചം ഉണ്ടാക്കിയ കാഴച ആയി മാറിയിരിക്കണം.
ഇതിനോടകം തന്നെ അമ്മ അറിയാതെ പ്രൊമോ യ്ക്ക് കിട്ടിയ റെസ്പോൻഡ്സ് കാണുമ്പോൾ അറിയാനൊക്കും എത്രത്തോളം അമ്പാടിയുടെ തിരിച്ചുവരവ് ആഗ്രഹിച്ച പ്രേക്ഷകർ ആണ് ഇക്കൂട്ടത്തിൽ ഉള്ളതെന്ന്. അവസാനം നോക്കിയപ്പോൾ 39 ആയിരുന്നു ട്രെൻഡിങ്.. ഇത് നാളെയാകുമ്പോൾ ഒരുപക്ഷെ അതിലും കൂടാൻ സാധ്യതയുണ്ട്.
അതുപോലെ അടുത്ത ഒരു സന്തോഷ വാർത്ത കൂടി.. അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമോയിൽ എവിടെയും വിനീതിനെയും അപർണയെയും കണ്ടില്ല. അപ്പോൾ എന്താണ് ഇനി നടക്കുന്നതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അമ്പാടിയെ കൊല്ലാനായി തന്നെ ഗജനി അമ്പാടിയുടെ മുറിയിലേക്ക് വീണ്ടും വരും. പക്ഷെ ഇത്തവണ അയാൾ തീരുമാനിച്ചുറപ്പിച്ച വരവാണ്. അതിൽ അമ്പാടിയ്ക്ക് അരികിൽ അലീന ഉണ്ടെന്ന കണക്ക് കൂട്ടലിൽ അലീനയെ ആദ്യം കൊല്ലാം.. എന്നാകും ഗജനി തീരുമാനിക്കുന്നത്.
ഒരു പെണ്ണായത് കൊണ്ട് കൊല്ലുക അല്ലല്ലോ.ൽ. ഗജനിയെ പോലെ ഒരു വൃത്തി കെട്ടവൻ ചെയ്യുക , അലീനയെ നശിപ്പിക്കാനായിട്ട് അലീനയെ തൊടുകയാണ്, എന്നാൽ തന്റെ കണ്മുന്നിൽ വച്ച് അതിനു അമ്പാടി സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? എന്നാൽ ഗജനിയ്ക്ക് അവിടെ തെറ്റി.. അലീനയെ കയറിപിടിക്കാൻ ചെല്ലുന്ന ഗജനിയെ ചെവിട്ടി എറിയുകയാണ് .
അമ്പാടിയുടെ തിരിച്ചു വരുന്ന ആ കാഴ്ച.. ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്.. അതോടൊപ്പം ആ വാക്കുകൾ.. അമ്മയറിയാതെയുടെ ഒരു വലിയ പ്രത്യേകത ഇതിൽ പറയുന്ന ക്യാമെന്ററി ആണ്. ..
” അവസാനിപ്പിക്കാൻ ഉറപ്പിച്ച് അവൻ എത്തുമ്പോൾ അവിടെ നിന്ന് അമ്പാടി ആരംഭിക്കുന്നു… കിടന്ന കിടപ്പിലും ഉള്ളിൽ അഗ്നിയാണെന്നും തൊട്ടാൽ പൊള്ളുമെന്നും ഇവന് അറിയില്ല.. ഇവളെ ലക്ഷ്യത്തിലേക്ക് എത്തിക്കാതെ ഒറ്റയ്ക്കാക്കി ഒരിടത്തേക്കും പോകാൻ ആകില്ല അമ്പാടിക്ക്… ”
അതെ അതുതന്നെയാണ്, അമ്പാടിയുടെ തിരിച്ചുവരവിന്റെ പിന്നിലെ ഊർജവും. ഏതായാലും ഇതോടെ അവിടെ ഉള്ളവരൊക്കെ ഗജനിയെ കുറിച്ച് അറിയുമോ അതോ അമ്പാടിയും അലീനയും മറച്ചു വയ്ക്കുമോ എന്നുള്ളതും ഒരു വലിയ സസ്പെൻസ് ആണ്. ഒരുപക്ഷെ ഇത് മറച്ചുവച്ചിട്ട് ഗജനി അവിടെ തന്നെ നിർത്തും. അലീനയും അമ്പാടിയും അവരുടെ കണ്മുന്നിൽ തന്നെ ഗജനിയെ നിലനിർത്തിക്കൊണ്ട് പ്ലാനിങ് തുടങ്ങും അതോടെ അമ്മയറിയാതെ വേറെ ലെവൽ ആകുമെന്ന കാര്യത്തിൽ ഉറപ്പാണ്.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...