ദി റൈറ്റ് കോസ് ക്യാപ്ഷനില്‍ സസ്പെന്‍സ് ഒളിപ്പിച്ച് മുരളി ഗോപി, കമന്റുമായി പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ പ്രിയ നടന്മാരിൽ ഒരാളാണ് മുരളി ഗോപി. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്.
‘ദി റൈറ്റ് കോസ്’ എന്നാണ് മുരളി ഗോപി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതിൽ ‘ഈ’ എന്ന ഇംഗ്ലീഷ് അക്ഷരത്തിനു ഒരു പ്രത്യേകതയും ഉണ്ട്. അത് ക്യാപിറ്റൽ ലെറ്ററിൽ ആണ് കൊടുത്തിട്ടുള്ളത്. ബാക്കിയെല്ലാം സ്മാൾ ലെറ്ററിലും. ഇതിനു താഴെ പൃഥ്വിരാജ് കമന്റുമായി എത്തുകയും ചെയ്തു. ‘ആമേൻ’ എന്നാണ് പൃഥ്വിരാജ് കമൻറ് ചെയ്തത്. ഇതിലും ‘ഈ’ ക്യാപിറ്റൽ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ലൂസിഫർ ഒന്നാം ഭാഗത്തിൽ ഇതുപോലെ ‘എൽ’ എന്ന ഇംഗ്ലീഷ് അക്ഷരം ഹൈലൈറ്റ് ചെയ്തു കാണിച്ചിരുന്നു. ലൂസിഫർ രണ്ടാംഭാഗത്തിന് എമ്പുരാൻ എന്നാണ് പേരിട്ടിരിക്കുന്നത്. അതുകൊണ്ടാകും ‘ഈ’ ഹൈലൈറ്റ് ചെയ്തതെന്നാണ് ആരാധകർ പറയുന്നത്.
ഒരു അഭിനേതാവ് എന്ന നിലയിലാണ് മുരളി ഗോപി ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ലൂസിഫർ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് മുരളി ഗോപി ആയിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യം ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാന് ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...