നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് സത്യന് അന്തിക്കാട്. ഇപ്പോഴിതാ സന്ദേശം എന്ന സിനിമയോടുള്ള ദേഷ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ആളുകള്‍ തന്നെ തെറി വിളിക്കാറുണ്ടെന്ന് പറയുകയാണ് സത്യന് അന്തിക്കാട്. നേതാക്കന്മാര് ചിത്രത്തിന്റെ ആരാധകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന് അന്തിക്കാട്.
‘സന്ദേശത്തിനോടുള്ള വൈരാഗ്യം കൊണ്ട് ആളുകളെന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തെറി വിളിക്കാറുണ്ട്. നേതാക്കന്മാര്ക്ക് പ്രശ്നമൊന്നുമില്ല. നേതാക്കന്മാര് ഇപ്പോഴും ഇതിന്റെ ആരാധകരാണ്. എന്റെ വായില്‍ നിന്നും വരുന്ന വെല്ലോ വാക്കും പിടിച്ചിട്ട് എന്തേലും പറയും. കാരണം വേറെ പലതാണ്, യഥാര്‍ത്ഥ കാരണം സന്ദേശത്തിനോടുള്ള ദേഷ്യമാണ്.
ഇത് ഒരു അരാഷ്ട്രീയ സിനിമയാണെന്ന് പല പ്രാവിശ്യം പറഞ്ഞ് പരത്താന്‍ ശ്രമിച്ചിട്ടും ഏല്‍ക്കുന്നില്ല. 32 കൊല്ലം മുമ്പ് ആ സിനിമ എടുത്തിട്ട് ഞാന്‍ വിട്ട് കളഞ്ഞതാണ്,’ സത്യന് അന്തിക്കാട് പറഞ്ഞു.
അതേസമയം ജയറാമും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളായി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകള്‍.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...