മലയാളികള്‍ക്ക് മറക്കാനാവാത്ത താഴ്വാരത്തിലെ രാഘവന് ഉള്‍പ്പെടെ, ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായത്; നടനെ അനുസ്മരിച്ച് മോഹന്‍ലാല്‍

പ്രശസ്ത നടന് സലിം അഹമ്മദ് ഘൗസ് ഇന്നലെയായിരുന്നു വിടപറഞ്ഞത്. അന്തരിച്ച നടന് സലിം അഹമ്മദ് ഘൗസിനെ അനുസ്മരിച്ച് മോഹന്‍ലാല്‍.
മലയാളികള്‍ക്ക് മറക്കാനാവാത്ത താഴ്വാരത്തിലെ രാഘവന് ഉള്‍പ്പെടെ, പല ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘പ്രിയപ്പെട്ട സലിം ഘൗസിന് വിട. മലയാളികള്‍ക്ക് മറക്കാനാവാത്ത താഴ്വാരത്തിലെ രാഘവന് ഉള്‍പ്പെടെ, പല ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായത്. ആദരാഞ്ജലികള്‍’.- മോഹന്‍ലാല്‍ കുറിച്ചു.
1987ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സലിം ഘൗസ് ശ്രദ്ധേയനാകുന്നത്.
പിന്നീട് ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി സലിം ഘൗസ് എത്തിയതും ജനശ്രദ്ധനേടി. പ്രതാപ് പോത്തന് സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി അദ്ദേഹം അഭിനയിച്ചു. 1990 ല്‍ മലയാള ചിത്രം താഴ്വാരത്തില്‍ രാഘവന് എന്ന വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
പിന്നീട് മലയാളത്തില്‍ ഉടയോന് എന്ന സിനിമയിലും ശക്തമായ പ്രകടനം കാഴ്ചവെച്ചു. 1997ല്‍ കൊയ്ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് എത്തി.
1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലുള്ള ക്രൈസ്റ്റ് ചര്‍ച്ച് സ്കൂളിലും പ്രസിഡന്‍സി കോളേജിലുമായിരുന്നു. അനിത ഘൗസ് ആണ് ഭാര്യ.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...