മലയാള സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്ന നായികാ മൈഥിലി വിവാഹിതയായി. “അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ”, എന്ന പാട്ടും മൈഥിലിയുടെ ഡാൻസ് സ്റ്റെപ്പുകളും ഇന്നും മലയാള സിനിമ പ്രേമികൾക്ക് മറക്കാനാകില്ല. പാലേരി മാണിക്യം; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മൈഥിലിയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയത്. തുടര്‍ന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, മാറ്റ്നി പോലുള്ള ചിത്രങ്ങളില്‍ പ്രശംസനീയമായ അഭിനയം കാഴ്ച വച്ച നടി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്റസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു മൈഥിലി. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്ന താരം എവിടെയായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ ഇപ്പോഴുള്ള ചോദ്യങ്ങള്‍. സോഷ്യല്‍മീഡിയയിലും അത്ര സജീവമായിരുന്നില്ല താരം.
കാവ്യ മാധവനുള്പ്പടെ നിരവധി താരങ്ങളെ വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു. ഉണ്ണിയുടെ കരവിരുതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളും എത്താറുണ്ട്. ബ്രൈഡ് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയായാണ് ഉണ്ണി മൈഥിലിയുടെ ചിത്രം പങ്കുവെച്ചത്. ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും വെച്ച് ചിരിച്ച് നില്ക്കുന്ന മൈഥിലിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. തുളസിമാലയും താമരപ്പൂവും അണിഞ്ഞ് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൈഥിലിയുടേയും ഭര്‍ത്താവിന്റെയും ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു.
മൈഥിലിയുടെ വിവാഹ വീഡിയോ പങ്കിട്ട് നടി അനുമോളും പങ്കുവെച്ചിരുന്നു. ഒരുപാട് സന്തോഷമുണ്ട്, ഇനിയങ്ങോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. എന്നും സന്തോഷമായിരിക്കട്ടെ. ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു അനുമോള്‍ കുറിച്ചത്. നടി സൃന്ദ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മൈഥിലിയോടൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...