സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുകയായിരുന്നു… നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഓടിക്കയറി; സാരിയുമായി ബന്ധപ്പെട്ട മറക്കാനാകാത്ത അനുഭവത്തെ കുറിച്ച് അനു സിത്താര

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സാരിയുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര.
സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാട് ഇഷ്ടമാണ്. എന്റെ കയ്യില്‍ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. എന്നാല്‍ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്. തന്നെ അങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നല്‍ വന്നത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. താഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു. ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു.
ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു എന്നാണ് താരം പറയുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....