ബഹുമാനപ്പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍, ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്; വിശദീകരണവുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്
Published on

നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘ. കേസില്‍ നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പുതിയ നോട്ടീസ് നല്കി വിളിപ്പിക്കാനുളള നിർണ്ണായക നീക്കമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നേരിടുന്ന നടന് ദിലീപിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ഓള് കേരള മെന്‍സ് അസോസിയേഷന് പ്രതിഷേധ മാര്‍ച്ച് നടത്തുന്നെന്ന വിവരം പുറത്തുവന്നിരുന്നു.
മേയ് നാലിന് കൊച്ചിയില്‍ ദിലീപിനെ പിന്തുണച്ച് മാര്‍ച്ചും കോലം കത്തിക്കലും നടത്തുമെന്നാണ് സംഘടന അറിയിച്ചത്. എന്നാല്‍ ഈ പരിപാടിക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് അസോസിയേഷനാണെന്ന ആരോപണം പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്.
ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല. കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന് വിശദീകരണ കുറിപ്പില്‍ പറയുന്നു.
വിശദീകരണക്കുറിപ്പ്
മേയ് 4 ന്, AKMA (അങ്ങനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന് എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.
ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാനപ്പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലനില്പിനും ,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന് നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.’
അതേസമയംനേരത്തേ നടന് ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള് കേരള മെന്‍സ് അസോസിയേഷന് എന്ന സംഘടന തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. സിനിമാ -സീരിയല്‍ സംവിധായകന് ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധ മാര്‍ച്ച് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...