ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി മന്ദന കരിമി. കുറച്ച് നാളുകള്‍ക്ക് മുമ്പ് വലിയൊരു സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത് ഏറെ വൈറലായിരുന്നു. ഇത് വാര്‍ത്തകളിലും നിറഞ്ഞിരുന്നു. കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലായിരുന്നു തുറന്നു പറച്ചില്.
അതിനു പിന്നാലെ ആ സംവിധായകന് അനുരാഗ് കശ്യപാണെന്ന തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്നെ വഞ്ചിച്ച സംവിധായകന് അനുരാഗ് കശ്യപ് അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ദന കരിമി.
‘ആ സംവിധായകന്റെ പേര് അനുരാഗ് കശ്യപ് എന്നല്ല. അനുരാഗ് കശ്യപ് എന്റെ സുഹൃത്തായിരുന്നു. ഇപ്പോഴും അദ്ദേഹം എന്റെ സുഹൃത്താണ്. ഞാന്‍ ആ ഹെഡ്ലൈന് കണ്ടിരുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അത് ആധാര്‍മികമാണ്. ഞാനത് വീണ്ടും ആവര്‍ത്തിക്കുകയാണ്. ഒരാളുടെ പേരില്‍ വാര്‍ത്തയും തലക്കെട്ടുകളും സൃഷ്ടിക്കുന്നത് വളരെ മോശമാണ്.’ എന്നും മന്ദന കരിമി വ്യക്തമാക്കി.
റിയാലിറ്റി ഷോയിലെ രഹസ്യം വ്യക്തമാക്കാനുള്ള ഒരു ടാസ്കിന് ഇടയിലാണ് മന്ദന തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്. സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭം ധരിച്ചെന്നും എന്നാല്‍ തന്നെ അവഗണിച്ചെന്നുമാണ് താരം പറഞ്ഞത്. സ്ത്രീ പക്ഷവാദിയായ സംവിധായകനാണെന്നും താരം പറഞ്ഞിരുന്നു. ഇതോടെയാണ് അനുരാഗ് കശ്യപിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...