പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു നൽകി സൂര്യ; യഥാർത്ഥ ഹീറോയെന്ന് സോഷ്യൽ മീഡിയ

തന്റെ പുതിയ സിനിമക്കു വേണ്ടി നിര്‍മിച്ച സെറ്റിലെ വീടുകള്‍ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്കു നൽകി നടൻ സൂര്യ. സംഭവംവാർത്തയായതോടെ യഥാർത്ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.
വീടുകൾ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികൾക്ക് വിട്ടു നൽകുകയായിരുന്നു. ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായാൽ സെറ്റ് പൊളിച്ചു കളയാറാണ് പതിവ്. എന്നാൽ വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവർക്ക് വീടുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
കടലിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയിൽ വലിയ ഗ്രാമം തന്നെ നിർമ്മാതാക്കൾ സൃഷ്ടിച്ചിരുന്നു. സെറ്റിൽ നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നിൽകാൻ സൂര്യ തന്നെയാണ് തീരുമാനിച്ചത്. വൻ ചെലവിൽ നിർമ്മിച്ച സെറ്റാണ് താരം ആവശ്യക്കാർക്കായി നൽകിയത്. സൂര്യയുടെ നല്ല മനസിനെ പ്രകീർത്തിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
മികച്ച നടന് മാത്രമല്ല, നല്ലൊരു മനുഷ്യന് കൂടിയാണ് തമിഴ്താരം സൂര്യ. നടന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങൾ സൂര്യ നൽകുന്നുണ്ട്. സൂര്യ മാത്രമല്ല സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും സംഘടനയുടെ സജീവപ്രവർത്തകരാണ്.
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ...
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...