ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചു; വരുൺ ധവാന് നേരെ നടപടി സ്വീകരിച്ച് കാൺപൂർ പോലീസ്

കാൺപൂരിലെ തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചതിന് നടൻ വരുൺ ധവാന് നേരെ നടപടി സ്വീകരിച്ച് കാൺപൂർ പോലീസ്. താരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വരുണ്‍ ധവാന് കാണ്‍പൂരില്‍ എത്തിയത്. വരുണ്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷന് പ്ലേറ്റും തകരാറിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാര്‍ കണ്ടെത്തിയാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇതാദ്യമായല്ല ട്രാഫിക്ക് നിയമലംഘന കുറ്റത്തിന് വരുണ്‍ ധവാനെതിരെ നടപടികളുണ്ടാകുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കാറില്‍ തൂങ്ങി കിടന്ന് ആരാധകനൊപ്പം ചിത്രമെടുത്തതിന് നടനെതിരെ മഹാരാഷ്ട്ര പൊലീസ് നടപടിയെടുത്തിരുന്നു. നിലവില്‍ ജാന്‍വി കപൂറിനൊപ്പമുള്ള സിനിമയിലാണ് ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങള്‍ പല സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....