
Malayalam
‘ലവ് ജിഹാദ്’; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ലെന
‘ലവ് ജിഹാദ്’; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ലെന
Published on

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ലെന. ഇപ്പോഴിതാ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലവ് ജിഹാദ്’ എന്ന സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ലെന.
സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശങ്ങളും സിനിമയുടെ പേരും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സിനിമയ്ക്ക് ഇത്തരം ഒരു പേര് നല്കുമ്ബോള് തന്നെ വിമര്‍ശനം പ്രതീക്ഷിച്ചിരുന്നുവെന്നും, റിലീസിന് ശേഷം ഈ വിവാദത്തിന് സ്ഥാനം ഉണ്ടാകില്ലെന്നും നടി വ്യക്തമാക്കുന്നു.
‘ഇത്തരമൊരു പേര് ഒരു സിനിമയ്ക്ക് ഇടുമ്പോള്‍ തന്നെ നമ്മള് അത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടല്ലോ. സിനിമ കാണണം. ഈ പേര് അവിടെ ഇരിക്കട്ടെ, ഈ പേര് മനസ്സില്‍ വെച്ചുകൊണ്ട് തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞു എന്താണ് പറയാനുള്ളത് എന്ന് നോക്കാം. ഇപ്പോള്‍ വിമര്‍ശിക്കാന്‍ നില്‍ക്കണ്ട, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാം’, ലെന പറഞ്ഞു.
അതേസമയം, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലെന. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തില്‍, ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടന് അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്. മലയാളത്തില്‍ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ലെനയാണ്. കെ.ജി.എഫ് പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് താരം പറയുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...