Connect with us

പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്, അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്; കൊല്ലം തുളസി പറയുന്നു

Malayalam

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരപുത്രന്മാരെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണ് നടന്‍ കൊല്ലം തുളസി പറയുന്നത്.

കൊല്ലം തുളസിയുടെ വാക്കുകള്‍

മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാന്‍ കിടക്കുന്നേയുള്ളൂ. പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്.

അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും.

ഫഹദ് ഫാസില്‍ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്. ഞങ്ങള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വമുണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എന്നിട്ടും എന്നോട് കാണിച്ചിട്ടുള്ള ഗുരുത്വം വളരെ വലുതായിരുന്നു.

പഴയ ആള്‍ക്കാരെ കാണുമ്പോള്‍ നല്ല വാക്ക് പറയാനും ചിരിക്കാനും ബഹുമാനിക്കാനിക്കുമൊക്കെ കാണിക്കുന്ന ഗുരുത്വം വളരെ പ്രധാനമാണ്. പിന്നെ പൃഥ്വിരാജുണ്ട്. പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top