കൂട്ടുകുടുംബത്തിലെ ഹൃദയസ്പർശിയായ ബന്ധങ്ങൾ അതിന്റെ തീവ്രതയോടെ മലയാളികൾക്ക് മുന്നിൽ എത്തിക്കുന്നതിൽ വിജയിച്ച ഒരു പരമ്പരയാണ് സാന്ത്വനം . ഒരു വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാൻ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ പരമ്പര ശിവൻ-അഞ്ജലി എന്നീ ജോഡികളെ ശിവാഞ്ജലി എന്ന പേരിൽ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിനോടകം തന്നെ സോഷ്യൽമീഡിയയിലും മറ്റും ശിവാഞ്ജലി നിരവധി ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു.
ഏറെ നാളുകളായുള്ള സംഘർഷാവസ്ഥകൾ അവസാനിച്ച് സന്തോഷത്തിന്റെ നാളുകൾ വീണ്ടും വന്നെത്താൻ പോകുന്നുവെന്ന് സൂചന നൽകി പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് സീരിയൽ അണിയറപ്രവർത്തകർ. ഇനി മുതൽ വരുന്ന എപ്പിസോഡുകളിൽ ശിവാഞ്ജലി പ്രണയം കൂടുതൽ തീവ്രമായി കാണാനും സാധിക്കും.
അതേസമയം സാന്ത്വനം വീട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനായി മാത്രം കയറിപറ്റി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ജയന്തിയുടെ യഥാർഥ മുഖം സാന്ത്വനത്തിലെ അംഗങ്ങൾ തിരിച്ചറിയുന്നതും ഭർത്താവ് സേതു അടക്കമുള്ളവർ ജയന്തിയെ ഉപേക്ഷിക്കുന്നതും പുതിയ പ്രമോയിൽ കാണാം.
ജയന്തിക്ക് തിരിച്ചടി ലഭിക്കുന്നതു കാണാനാണ് നമ്മൾ എല്ലാവരും കാത്തിരിക്കുന്നത്. അഞ്ജുവിനു ശരിക്കും ഇപ്പോൾ ശിവേട്ടൻ എന്നാൽ ജീവനാണ്. പക്ഷെ അത് പറയാതെ തന്നെ ശിവേട്ടൻ അറിയണം എന്ന് അഞ്ജു ആഗ്രഹിക്കുന്നുണ്ട്. ഇതേ അവസ്ഥയാണ് ശിവേട്ടന്..
ശിവേട്ടൻ അതിലും വലിയ നാണക്കാരൻ.. മറ്റാരുടെ മുന്നിലും ലുങ്കിയും മടക്കിക്കുത്തി അടിക്കാനും ഇടിക്കാനും പോകുന്ന ശിവേട്ടന് അഞ്ജുവിന്റെ മുന്നിൽ എത്തുമ്പോൾ മാത്രം നാണമാണ്. ഇന്നലെ പക്ഷെ ശിവേട്ടൻ കുറച്ചൊക്കെ ഒന്ന് ശ്രമിച്ചു .
പെട്ടന്നാണ് നാരദൻ ശിവേട്ടാ എന്നൊരു വിളി… അവനു വിളിക്കാൻ കണ്ടൊരു സമയം… എന്നും പറഞ്ഞ് ആ സീൻ അവിടെ തീർന്നു… പിന്നെ അഞ്ജു ഒരുങ്ങുന്നത് നോക്കി നിന്നിട്ട് അറിയാതെ വായിൽ നിന്ന് വീണുപോയപോലെ മുല്ലപ്പൂ വേണോ എന്ന ചോദ്യം…
അല്ല അതെന്താ അങ്ങനെ ശിവേട്ടൻ ചോദിച്ചത്? ഏതായാലും മുല്ലപ്പൂ വാങ്ങിക്കൊണ്ട് വരുന്നുമുണ്ട്.. അത് സന്തോഷത്തോടെ അഞ്ജുവിനു ചൂടിക്കൊടുക്കുന്നുമുണ്ട്. മുല്ലപ്പൂ ഒക്കെ ചൂടി ഇനി ആദ്യ രാത്രി ആഘോഷം വല്ലതും ആണോ പ്ലാൻ ചെയ്യുന്നത്.
ശരിക്കും ഇപ്പോഴാണ് ശിവാഞ്ജലി കൂടുതൽ ഫോക്കസ് ചെയ്യാൻ തുടങ്ങിയത്. ഇനിയും ഇതുപോലെ നല്ല എപ്പിസോഡുകൾ വരട്ടെ… ഇനി അതുമാത്രമല്ല സാന്ത്വനത്തിൽ ഹൈലൈറ്റ്. അഞ്ജലി പുതിയ ജീവിതം തുടങ്ങുമ്പോൾ സേതുവേട്ടൻ നമ്മുടെ ജയന്തിയെ വീട്ടിൽ നിന്നും പടിയിറക്കി വിടുകയാണ്.
ശരിക്കും സേതുവേട്ടൻ ഒരു പാവമാണ് അല്ലെ..? സേതുവേട്ടൻ ഫാൻസ് ഒന്ന് ലൈക്ക് അടിക്കണേ.. ? അതുപോലെ ജയന്തിയാണ് അഞ്ജലിയുടെ വീട്ടുകാരെ വീട്ടിൽ നിന്നിറക്കി വിടാൻ വരെ കാരണക്കാരിയായത് . ആ വിവരം എല്ലാവരും ഇപ്പോൾ അറിഞ്ഞിട്ടുണ്ട്. ഇത്രെയും ദുഷ്ടയാണ് ജയന്തിയെന്ന് ഒരിക്കലും അഞ്ജുവിന്റെ അമ്മയും വിചാരിച്ചിരുന്നില്ല.
അപ്പോൾ പ്രതീക്ഷിക്കാത്ത ഒരാളുടെ ഭാഗത്തുനിന്നും വലിയ ഒരു ചതി സംഭവിക്കുമ്പോൾ സ്വാഭാവികമായിമ ആരും തല്ലിപ്പോകും.. അതുപോലെ സാവിത്രി ഇവിടെ ജയന്തിയെ തല്ലുന്ന സീനും ഉണ്ട്. അതും എല്ലാവര്ക്കും മുന്നിൽ വച്ചാണ് ആ സീനും.. അപ്പോൾ നല്ല അടിപൊളി പ്രൊമോ ആണ്.. ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു.. ഒന്നൂടി ഒന്ന് മനസ് വച്ചാൽ എപ്പോഴത്തെയും പോലെ സാന്ത്വനം ജനറൽ പ്രോമോ യൂട്യൂബ് ട്രെൻഡിങ് വൺ ആകും…
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....