‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ….’ ആ കളിയാക്കലുകൾ, അന്ന് പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്തിയത്; ശ്രീവിദ്യ പറയുന്നു

ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു ശ്രീവിദ്യ. സ്റ്റാര്‍ മാജിക് എന്ന ഷോയാണ് നടിയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.
ഇപ്പോഴിതാ തുടക്കകാലത്ത് തനിക്ക് അഭിമുഖീകരിക്കണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന് നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍. സ്കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി.’
സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം’ വനിതയുമായുള്ള അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞു.
വൈശാഖ് ഒരുക്കിയ ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ ‘അമ്മിണി അയ്യപ്പന്’ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ഇതുവരെ ശ്രീവിദ്യ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷമായിരുന്നു ഇത്.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...