
Malayalam Breaking News
കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനം: പ്രിയദര്ശന്
കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനം: പ്രിയദര്ശന്
Published on

കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനം: പ്രിയദര്ശന്
കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനമെന്ന് സംവിധായകന് പ്രിയദര്ശന്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയ സാഹചര്യത്തിലാണ് പ്രതികരണവുമായി പ്രിയദര്ശന് രംഗത്തെത്തിയത്.
പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമക്കുണ്ടായ അപമാനമാണെന്ന് പ്രിയദര്ശന്. ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്.
ഇത്തരം വലിയ ആളുകളുടെ സാനിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണു ചെയ്യുക. ഇപ്പോഴത്തെ ചെയര്മാന് കമലിനും മന്ത്രി എ.കെ. ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവര്‍ തീരുമാനിക്കട്ടെ. അതിനു മുമ്പ് മോഹന്‍ലാലിനെ വിളിക്കരുത് എന്ന് പറയുന്നതിന് പുറകിലെ ലക്ഷ്യം മറ്റു പലതുമാണെന്നും പ്രിയദര്ശന് പറയുന്നു.
Priyadarshan reacts Mohanlal award function controversy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...