Connect with us

വീട്ടില്‍ ചെന്നാലും കാവ്യയേ കാണുമോ എന്ന കാര്യം സംശയമാണ്… ചില കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ മാത്രമേ അവർ ചോദ്യം ചെയ്യലുമായി സഹകരിക്കൂ, സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് എന്നതിലേക്ക് പോവാനേ പോലീസിന് കഴിയുകയുള്ളൂ

News

വീട്ടില്‍ ചെന്നാലും കാവ്യയേ കാണുമോ എന്ന കാര്യം സംശയമാണ്… ചില കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ മാത്രമേ അവർ ചോദ്യം ചെയ്യലുമായി സഹകരിക്കൂ, സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് എന്നതിലേക്ക് പോവാനേ പോലീസിന് കഴിയുകയുള്ളൂ

വീട്ടില്‍ ചെന്നാലും കാവ്യയേ കാണുമോ എന്ന കാര്യം സംശയമാണ്… ചില കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ മാത്രമേ അവർ ചോദ്യം ചെയ്യലുമായി സഹകരിക്കൂ, സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് എന്നതിലേക്ക് പോവാനേ പോലീസിന് കഴിയുകയുള്ളൂ

ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തുവരുന്നത്. കേസില്‍ പൊലീസിന് കിട്ടുന്നതിനേക്കാള്‍ ഏത്രയോ വലിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് റിട്ട. എസ്പി ജോർജ് ജോസഫ് പറയുകയാണ്.

ഇത് നമ്മള്‍ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. എന്തൊക്കെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വീചരണക്കോടതിയില്‍ നടന്ന വാദങ്ങളൊന്നും നമുക്ക് അറിയാന്‍ കഴിയില്ല. പക്ഷെ പൊലീസ് തുടരന്വേഷണം ആരംഭിച്ചപ്പോള്‍ മാധ്യമങ്ങളും അതിന്റെ പുറകെ പോവും. അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ പൊലീസ് ചോർത്തിക്കൊടുക്കേണ്ട ആവശ്യമെൊന്നും ഇല്ല. അല്ലാതെ തന്നെ മാധ്യമങ്ങള്‍ക്ക് കിട്ടുമെന്നും ജോർജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഞങ്ങളൊക്കെ നേരിട്ട ഒരു കാര്യമാണ് ഇത്. അന്വേഷണം നടക്കുന്ന കേസുമായി ബന്ധപ്പെട്ട് ഞങ്ങളാരും മിണ്ടാറില്ല. പക്ഷെ ഞങ്ങള്‍ കാണുന്നതിലും അപ്പുറത്ത് മാധ്യമങ്ങള്‍ കാണും. അതൊക്കെ പല തരത്തിലുള്ള അന്തര്‍ജ്ഞാനമാണല്ലോ. കേസിലെ കാവ്യയുടെ പങ്കിനെക്കുറിച്ച പല തരത്തിലുള്ള വിവരങ്ങളുണ്ടെങ്കിലും 120 ബിയിലേക്ക് കാവ്യ വരുമെന്നാണ് എനിക്ക് തോന്നുതെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നു.

ഇവരാരും കൃത്യത്തില്‍ പങ്കെടുത്തവരല്ല. ഗുഡാലോചനക്കാരാണ് ഇവരൊക്ക. അങ്ങനെ കുറേയധികം ആളുകളുണ്ട്. കൃത്യത്തില്‍ പങ്കെടുത്തവർ 7 പേരാണ്. അത് വ്യക്തമായ കാര്യവുമാണ്. അതിന്റെ ഗൂഡാലോചനയില്‍ ആരെക്കെയുണ്ട് എന്നുള്ളതാണ് ഇപ്പോഴത്തെ അന്വേഷണം. തുടരന്വേഷണത്തിന്റെ ഭാഗമായി ഇനിയും ഗൂഡാലോചനക്കാർ കയറിവരും. ആദ്യ കേസുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് ഈ പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് വേറെയാണ്. ആദ്യത്തെ കേസില്‍ രണ്ട് പേർ മാത്രമാണ് ഇതുവരെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഒന്ന് ദിലീപും മറ്റൊന്ന് ഒന്നാം പ്രതിയായ പള്‍സർ സുനിയും. ഇനി അതിലേക്ക് നാലഞ്ച് പേർ കൂടി കടന്ന് വരുമെന്നാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്ന നിലിയല്‍ അന്വേഷണത്തിന്റെ പോക്ക് കാണുമ്പോള്‍ എനിക്ക് തോന്നുന്നതെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നു.

നാല് പ്രതികള്‍ കൂടിയെങ്കിലും ഇനിയും വരും. ശരത്തിനെ ഉപേക്ഷിക്കാന്‍ പൊലീസിന് സാധിക്കില്ല. അങ്ങനെയുള്ള നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ സായ് ശങ്കർ ഉപയോഗിച്ച ഐ മാക്കും ലാപ്പ്ടോപ്പുമൊക്കെ ഫിലിപ്പ് വർഗീസിന്റെ കയ്യിലാണെങ്കില്‍ അവരത് അന്വേഷണ സംഘത്തിന് കൈമാറില്ലെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

പൊലീസ് പരിശോധന നടത്തിയാല്‍ പോലും അത് പിടിച്ചെടുക്കാന്‍ കഴിയില്ല. ഒരു നോട്ടീസ് കൊടുത്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ അടുത്ത് ഏല്‍പ്പിച്ചിട്ടില്ലെന്ന് അവർ പറയും. വാല്യൂവുള്ള ഒരു തെളിവാണ് അത്. അഭിഭാഷകരെ സംബന്ധിച്ചിടത്തോളം അത് കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധം. കിട്ടില്ല എന്ന അനുമാനത്തില്‍ പരിശോധന നടത്തേണ്ടതില്ല എന്നല്ല പറയുന്നത്. പരിശോധന നടത്തിയാലും ആ തെളിവ് കിട്ടില്ല.

പോലീസ് വീട്ടില്‍ ചെന്നാലും കാവ്യയേ കാണുമോ എന്ന കാര്യം സംശയമാണ്. ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവിന് വേണ്ടിയും നോട്ടീസ് പതിച്ചിട്ടുണ്ട്. ചില കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ മാത്രമേ അവർ ചോദ്യം ചെയ്യലുമായി സഹകരിക്കൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരാഴ്ചകൂടി കഴിഞ്ഞിട്ട് ചോദ്യം ചെയ്യല്‍ മതിയെന്ന കണക്ക് കൂട്ടല്‍ അവർക്കുണ്ട്. സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് എന്നതിലേക്ക് പോവാനേ പോലീസിന് കഴിയുമെന്ന് ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top