
Malayalam Breaking News
ബിഗ് ബോസില്‍ ഒന്നല്ല 2 പ്രണയങ്ങള്‍! ശ്രീനിഷുമായുള്ള പ്രണയം സുരേഷിനോട് തുറന്ന് പറഞ്ഞ് പേളി മാണി
ബിഗ് ബോസില്‍ ഒന്നല്ല 2 പ്രണയങ്ങള്‍! ശ്രീനിഷുമായുള്ള പ്രണയം സുരേഷിനോട് തുറന്ന് പറഞ്ഞ് പേളി മാണി
Published on

ബിഗ് ബോസില്‍ ഒന്നല്ല 2 പ്രണയങ്ങള്‍! ശ്രീനിഷുമായുള്ള പ്രണയം സുരേഷിനോട് തുറന്ന് പറഞ്ഞ് പേളി മാണി
മലയാളികളുടെ ജനപ്രിയ ഷോയായ ബിഗ് ബോസ് ഒരു മാസത്തോടടുക്കുമ്പോള്‍ രസകരമായ സംഭവ വികാസങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വാശിയേറിയ മത്സരം മുറുകുന്ന ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് ഹൗസില്‍ പ്രണയം പൂത്തുലഞ്ഞത്…. ഒന്നല്ല രണ്ട് പ്രണയങ്ങളെ കുറിച്ചാണ് പൊതുവെ സംസാരം. അതില്‍ പ്രധാനം പേളി മാണിയും ശ്രീനിഷ് അരവിന്ദനും തമ്മിലുള്ള പ്രണയം തന്നെയാണ്. പേളിയുടെയും ശ്രീനിഷിന്റെയും ഓരോ നീക്കങ്ങളും നിരീക്ഷിച്ച ശേഷമാണ് സഹതാരങ്ങള്‍ ഇരുവരുടെയും പ്രണയം സ്ഥിരീകരിച്ചത്.
ബിഗ് ബോസില്‍ പേളിയ്ക്ക് എല്ലായ്പ്പോഴും പിന്തുണ നല്‍കുന്നത് അരിസ്റ്റോ സുരേഷാണ്…. അതുകൊണ്ട് തന്നെ പേളിയുടെ പ്രണയം രഞ്ജിനി അരിസ്റ്റോ സുരേഷിനെ അറിയിച്ചത്. ബിഗ് ബോസില്‍ സഹതാരങ്ങളൊക്കെ തങ്ങളുടെ പ്രണയം സംസാര വിഷയം ആക്കിയതോടെ സുരേഷിനോട് പേളി തന്റെ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് പേളി ഇക്കാര്യം അരിസ്റ്റോ സുരേഷിനോട് പറയുന്നത്. തനിക്ക് ശ്രീനിഷുമായി അത്തരത്തിലൊരു ബന്ധമില്ലെന്നും ഇതേകുറിച്ച് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ഇക്കാര്യം ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ആരാധകരെ അറിയിച്ചുകൊള്ളാം എന്നുമായിരുന്നു പേളിയുടെ പ്രതികരണം. നിലവില്‍ ശ്രീനിഷുമായി പ്രണയം ഇല്ലെന്ന് പറഞ്ഞ പേളി ആര്‍ക്കും പിടികൊടുക്കാത്തൊരു ഉത്തരം അരിസ്റ്റോ സുരേഷിന് നല്കി. ഇപ്പോള്‍ പ്രണയം ഇല്ലെങ്കിലും ഭാവിയില്‍ അത് സംഭവിച്ചു കൂടായ്ക ഇല്ലെന്നും ഞങ്ങളൊക്കെ മനുഷ്യരല്ലേ എന്നുമാണ് പേളി പറഞ്ഞത്. ഇതോടെ പേളിയും ശ്രീനിഷും പ്രണയത്തിലാണെന്ന ആരാധകരുടെയും സഹതാരങ്ങളുടെയും സംശയും കൂടി. കൂടാതെ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ വാചാലയാകുകയായിരുന്നു പേളി.
പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം ബിഗ് ബോഗ് ഹൗസില്‍ പാട്ടായതോടെ ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പുതിയ നമ്പറുമായി പേളിയും രംഗത്തെത്തി. അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്ന വാദവുമായാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. ശ്രീനിഷുമായുള്ള പ്രണയത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പേളി ഇത്തരത്തിലുള്ള നീക്കവുമായി എത്തിയിരിക്കുന്നതെന്നാണ് സഹതാരങ്ങള്‍ പറയുന്നത്.
Peraley Maani Sreenish gossips in bigboss
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...