Connect with us

മോഹൻലാൽ പങ്കെടുത്താൽ അവാർഡ്‌ ദാന ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടും !! വിവാദ പരാമർശവുമായി കവി സച്ചിദാനന്ദൻ…

Malayalam Breaking News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നടൻ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരെ വിവാദ പരാമർശവുമായി കവി സച്ചിദാനനന്ദന്‍ രംഗത്ത്. മോഹന്‍ലാല്‍ പങ്കെടുത്താല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടുമെന്നായിരുന്നു സച്ചിദാനന്ദന്റെ പരാമർശം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടുമെന്നുള്ളത് കൊണ്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ ഒപ്പിട്ടത്. അവാര്‍ഡ് സ്വീകരിക്കുന്നവര്‍ക്ക് ഇഷ്ടമല്ലെങ്കിൽ എന്തിനാണ് ഇങ്ങനെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും സച്ചിദാനന്ദന്‍ ചോദിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കാൻ എടുത്ത തീരുമാനത്തിനെതിരെ ചില സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരും സാസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരുമൊക്കെ രംഗത്ത് വന്നിരുന്നു.

ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രമായിരിക്കണമെന്നും, അതല്ലാത്ത തരത്തിൽ ഒരു മുഖ്യ അതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഇത് വരെ ഇല്ലാത്തതാണെന്നും അവർ ആരോപിക്കുന്നു. അതിനാല്‍ ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ ഭീമ ഹരജിയിൽ ഇവർ ഉന്നയിക്കുന്നത്.

K. Sachidhananthan against Mohanlal

More in Malayalam Breaking News

Trending

Recent

To Top