വാഹനത്തില്‍ അനുവദനീയമല്ലാത്ത രീതിയില്‍ ബ്ലാക്ക് ഫിലിം പതിപ്പിച്ചു; പിഴയടച്ച് നാഗ ചൈതന്യ

നടൻ നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. 715 രൂപയാണ് ഫൈൻ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയത്. വാഹനത്തില്‍ അനുവദനീയമല്ലാത്ത രീതിയില്‍ ബ്ലാക്ക് ഫിലിം പതിപ്പിച്ചതിനാണ് പിഴ ഈടാക്കിയത്.
അതേസമയം നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം ‘ലാല്‍ സിംഗ് ഛദ്ധ’യിലാണ് നാഗ ചൈതന്യയും അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടോം ഹങ്ക്സിന്റെ ഫറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കി ആയിരുന്നു ചിത്രത്തി്നറെ ലൊക്കേഷൻ.
അദ്വേത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് ബാനറിലാണ് നിര്‍മാണം. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ആമിര്‍ ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ലാല്‍ സിംഗ് ഛന്ദ.
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....