Connect with us

ഏറെ കാത്തിരുന്ന ആ താലികെട്ട് ഈ മാസം! രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹ തിയ്യതി പുറത്തുവിട്ടു

Bollywood

ഏറെ കാത്തിരുന്ന ആ താലികെട്ട് ഈ മാസം! രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹ തിയ്യതി പുറത്തുവിട്ടു

ഏറെ കാത്തിരുന്ന ആ താലികെട്ട് ഈ മാസം! രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹ തിയ്യതി പുറത്തുവിട്ടു

ഒരുപാട് കാലമായി പറഞ്ഞു കേൾക്കുന്ന ഒന്നാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം…പക്ഷെ കുറുക്കൻ കല്യാണം എന്നപോലെ ആ വിവാഹം നീണ്ടു നീണ്ടു പോകുകയായിരുന്നു… ഒടുവിൽ ഏപ്രിൽ 16 ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരങ്ങൾ
ഏപ്രിൽ 14 ന് വിവാഹിതരാകുമെന്നും തുടർന്ന് വമ്പൻ റിസപ്ഷനുണ്ടാകുമെന്നും ആണ് പുതിയ റിപ്പോർട്ട്.

ഈ മാസം 14-ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ ആണ് മാധ്യമങ്ങളോട് പറഞ്ഞത്. 13-ന് വിവാഹാഘോഷങ്ങള്‍ തുടങ്ങും. ചെമ്പൂരിലെ ആര്‍.കെ. ബംഗ്ലാവിലാണ് വിവാഹം. പഞ്ചാബിരീതിയില്‍ നാല് ദിവസമായാകും ആഘോഷം എന്നും അറിയിച്ചു

ഏപ്രിൽ 14 ന് ഉച്ചകഴിഞ്ഞ് ചെറിയ ബറാത്ത് ഘോഷയാത്ര വേദിയിലേക്ക് പുറപ്പെടും. വിവാഹ ചടങ്ങുകൾ വൈകുന്നേരം വരെ നീളും. ഏപ്രിൽ 13-മുതൽ മെഹന്തി ചടങ്ങും ഹൽദി ചടങ്ങും നടത്തും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന എല്ലാ പരിപാടികളും കർശനമായി സ്വകാര്യമാണെന്ന് പറയപ്പെടുന്നു. കരൺ ജോഹറും അയൻ മുഖർജിയും അതിഥി പട്ടികയിലുണ്ടെന്ന് പറയപ്പെടുന്നു.

ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്…….വിവാഹദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാവും അണിയുക എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിന്നെ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും കാര്യമായതിനാൽ കാത്തിരുന്നു കാണാം എന്നും പിന്നാമ്പുറ സംസാരം.
2018ൽ സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ സത്കാരത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് അന്നുമുതൽ ഇരുവരെയും കുറിച്ച് കഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു…

More in Bollywood

Trending

Recent

To Top