കോടതിയിൽ രാമൻപിള്ള ഗർജ്ജിയ്ക്കും,പത്തിരട്ടി എഫക്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍! വാദിക്കുന്നത് ഇങ്ങനെ അപ്രതീക്ഷിത ക്ലൈമാക്സ്, ദിലീപും, കാവ്യയും പുറത്തേക്ക്

ദിലീപിന്റെ ഫോണിലെ രേഖകൾ താൻ നശിപ്പിച്ചതായി വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍
സായ് ശങ്കർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ സായ് ശങ്കറിന്റെ മൊഴി എടുക്കും. മൊഴി നൽകാൻ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ സാധിക്കില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കർ പ്രത്യേക അന്വേഷണ സംഘത്തിത്തിനോട് ആവശ്യപെട്ടിട്ടുണ്ട്. കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് മാപ്പുസാക്ഷിയാക്കിയേക്കും.
ഇപ്പോഴിതാ സായ് ശങ്കറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദിലീപിന് അനുകൂലമായി വാദിക്കുന്ന രാഹുൽ ഈശ്വർ. ബൈജു പൗലോസ് കുടുംബത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സായ് ശങ്കർ ഇപ്പോൾ ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: ”നിന്റെ കുടുംബം വേണോ രാമന്പിളള വേണോ എന്ന് ബൈജു പൗലോസ് ചോദിച്ചുവെന്നും 3 മണിക്കൂറോളമുളള സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് കയ്യിലുണ്ടെന്നും സായ് ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. കുടുംബം വേണോ രാമന്പിളള വേണോ എന്നൊരു ചോദ്യം വന്നപ്പോള്‍ അദ്ദേഹം കുടുംബം തിരഞ്ഞെടുത്തു. സായ് ശങ്കറിനെ കുറ്റപ്പെടുത്താനാകില്ല”.
”ഇത് കോടതിയില്‍ പറഞ്ഞാല്‍ പിന്നെ സായ് ശങ്കര്‍ നടിയെ ദിലീപ് ആക്രമിച്ചത് താന്‍ നേരിട്ട് അറിഞ്ഞിട്ടുളളതാണെന്ന് കോടതിയില്‍ പറഞ്ഞാലും അതിന് ഒരു പരിധിക്കപ്പുറം ഇംപാക്ട് ഉണ്ടാകില്ല. സായ് ശങ്കര്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാല്‍ അത് അഭിപ്രായവും ആരോപണവും. മറിച്ച് ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ പറഞ്ഞാല്‍ അത് വെളിപ്പെടുത്തലുമാണ്”.
”മുന്‍പത്തെ കേസിന്റെ പേരിലും കുടുംബത്തിന്റെ പേരിലും ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയത് കൊണ്ടായിരിക്കാം സായ് ശങ്കര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. കോടതി അത് കൂടി ശ്രദ്ധിക്കണം എന്ന് രാമന്പിളള വക്കീല്‍ പറയുമെന്ന് ഉറപ്പാണ്. അതിനേക്കാളും പത്തിരട്ടി എഫക്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ രാമന്പിളള പറയും. സായ് ശങ്കറിന്റെ രഹസ്യമൊഴി കൊണ്ടൊന്നും വലുതായൊന്നും നടക്കില്ല”.
”ഇത് അവസാന റൗണ്ടാണ്. നാളെ എന്തെങ്കിലും വലിയ കാര്യം സംഭവിക്കും. അതുകൊണ്ട് അവസാന ദിവസത്തിന് മുന്‍പ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഒരു ഡിവൈഎസ്പി തീരുമാനിച്ച് ചെയ്യുന്നതാണ്. അദ്ദേഹത്തെ കുറ്റം പറയുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് താന്‍ ആയാലും ഇങ്ങനൊക്കെ തന്നെ ചെയ്യും. സായ് ശങ്കര്‍ സത്യം പറയാന്‍ വീര്‍പ്പ് മുട്ടി നില്ക്കുകയൊന്നുമായിരുന്നില്ലല്ലോ”.
”സായ് ശങ്കര്‍ മഹാത്മാ ഗാന്ധിയുടെ പുനരവതാരമാണല്ലോ സത്യം പറയാതെ വിതുമ്പി നില്ക്കുകയായിരുന്നല്ലോ. സായ് ശങ്കര്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിയില്‍ വീണ് പോയ മനുഷ്യനാണ് എന്ന് വാദിച്ചാല്‍ മതി പ്രതിഭാഗത്തിന്. ബൈജു പൗലോസിന്റെ ചെയ്തികള്‍ നമുക്ക് അറിയാം. ബൈജു പൗലോസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുളള സായ് ശങ്കറിനെ സമ്മര്‍ദ്ദത്തിലാക്കി കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നതാണെന്ന് പറഞ്ഞാല്‍ പോരെ. അപ്പോള്‍ സായ് ശങ്കറിന്റെ മൊഴിക്ക് എത്രമാത്രം സാധുതയുണ്ടാകും”.
”ഇതൊന്നും നിലനില്‍ക്കില്ലെന്ന് നമുക്കറിയാം. നാളെ വളരെ പ്രധാനപ്പെട്ട 3 സമീപനങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്ന് വരാനുളളതാണ്. ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്നതടക്കമുളള വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വരാനുളളതാണ്. ആ പശ്ചാത്തലത്തില്‍ അവസാന പിടിവളളി എന്ന നിലയ്ക്ക് പിടിച്ച് നോക്കിയതാണ്. വിജയിക്കുമോ എന്ന് തനിക്ക് അറിയില്ല. കുറച്ച് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ട്. മൂന്ന് മാസം നീട്ടി ചോദിച്ചാല്‍ കോടതി മൂന്നാഴ്ച എങ്കിലും നീട്ടി നൽകുമെന്നും രാഹുൽ ചാനൽ ചർച്ചയിൽ പറഞ്ഞു
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...