ആ ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു, ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചു, മൊഴി മാറ്റാന്‍ സുരാജ് തന്നോട് ആവശ്യപ്പെട്ടിട്ടില്ല! പുറത്തുവന്ന ഓഡിയോ വിരൽചൂണ്ടുന്നത് എങ്ങോട്ട്? ഡോക്ടർ നേരിട്ടെത്തി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ നിർണായക സാക്ഷിയെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഭവം നടന്ന ദിവസം ദിലീപ് പ്രത്യേകിച്ച് അസുഖമില്ലാതെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ കിടപ്പു രോഗിയായി പ്രവേശിച്ചതായാണു പ്രോസിക്യൂഷൻ കേസ്.
ഇക്കാര്യം തെളിയിക്കാൻ പ്രോസിക്യൂഷൻ സാക്ഷിയായി ഉൾപ്പെടുത്തിയ ആശുപത്രിയിലെ ഡോ. ഹൈദരലി പ്രോസിക്യൂഷൻ നിലപാടു സാധൂകരിക്കുന്ന മൊഴികളാണു ആദ്യം നൽകിയിരുന്നത്. എന്നാൽ, സാക്ഷി വിസ്താര സമയത്ത് ഈ മൊഴികൾ മാറ്റിപ്പറയാൻ ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജ് ഡോക്ടറെ നിർബന്ധിക്കുന്നതിന്റെ ശബ്ദരേഖ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.
നിര്‍ണായകമായ നിരവധി ശബ്ദരേഖകള്‍ പുറത്ത് വന്നതോടെ നടിയെ ആക്രമിച്ച കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ ഡോ. ഹൈദരലി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ. ഹൈദരലി പറയുന്നു. കൈരളി ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. പോലീസിന് താന്‍ അക്കാര്യം തന്നെയാണ് മൊഴി നല്‍കിയത്. വിസ്താര സമയത്ത് കോടതിയിലും ഇതേ മൊഴി തന്നെയാണ് നല്‍കിയത് എന്നും ഡോ. ഹൈദരലി പറഞ്ഞു.
ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മൊഴി മാറ്റാന്‍ സുരാജ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോ. ഹൈദരലി പറഞ്ഞു. 2018ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രിയിലെ രേഖകള്‍ നശിച്ച് പോയിരുന്നു. അതിന് ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ വിസ്തരിക്കുന്നതിന് വേണ്ടി തന്നെ വിളിപ്പിച്ചത് എന്ന് ഡോ. ഹൈദരലി പറയുന്നു.
ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ തിയ്യതി താന്‍ മറന്ന് പോയിരുന്നു. അക്കാര്യം സുരാജിനെ അറിയിച്ചു. സുരാജ് വക്കീലിനെ കാണാന്‍ സൗകര്യമൊരുക്കിയെന്നും വക്കീലുമായി സംസാരിച്ചിരുന്നുവെന്നും ഡോ. ഹൈദരലി വെളിപ്പെടുത്തി. സൂരജും ഡോ. ഹൈദരലിയും തമ്മില്‍ സംസാരിക്കുന്നതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പില്‍ സൂരജ് പ്രോസിക്യൂഷന് സാക്ഷിയായിരുന്ന ഡോക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭാഷണമാണ് ഉളളത്.
കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണം എന്നാണ് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പോലീസിന്റെ പക്കല്‍ രേഖകള്‍ ഉണ്ടെന്ന് ഡോക്ടര്‍ മറുപടി പറയുന്നു. കോടതിക്ക് പ്രധാനം രേഖകളല്ല ഇനി നല്കുന്ന മൊഴിയാണെന്ന് സുരാജ് പറയുന്നു. കാര്യങ്ങള്‍ അഭിഭാഷകന് പറഞ്ഞ് തരുമെന്നും അത് പോലെ കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. മറ്റുളള സാക്ഷികളെ മൊഴി മാറ്റുന്നത് സംബന്ധിച്ചും പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്..
കേസിന്റെ സാക്ഷി വിസ്താരത്തിനിടയിൽ 20 പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു. പ്രതിഭാഗത്തിന്റെ സ്വാധീനത്തിനും ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങിയാണ് ഇത്രയും സാക്ഷികൾ കൂറുമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്നതാണു ഡോക്ടറുമായുള്ള സംഭാഷണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...