അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു! അപ്രതീക്ഷിത മരണവാർത്ത, ബിന്ദു പണിക്കരുടെ സഹോദരൻ മരണപെട്ടു! ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ നടിയാണ് ബിന്ദു പണിക്കര്‍. ഏത് കഥാപാത്രവും നടിയുടെ കയ്യിൽ ഭദ്രമായിരിക്കും. ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയും അല്ലാതെയുമായി നടി മാറിയിരിക്കുകയാണ്.നടന് സായി കുമാറിനെ വിവാഹം കഴിച്ച് മകള്‍ കല്യാണിയുടെ കൂടെ താമസിക്കുകയാണ് നടിയിപ്പോള്‍. നടിയെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. വരാപ്പുഴ വിഷ്ണു ടെമ്പിൾ റോഡ് കൃഷ്ണകൃപയിൽ എം.ബാബുരാജ് ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായ ബാബുരാജ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വരാപ്പുഴ പാലത്തിൽ വച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു ബാബുരാജ് മരണത്തിന് കീഴടങ്ങിയത്. വടകര ദാമോദരന്റെയും നീനാമ്മയുടേയും മകനാണ്. ആർട്ടിസ്റ്റ് അജയനാണ് സഹോദരൻ.
കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറിയും എച്ച് എം എസ് മുൻ ജില്ല പ്രസിഡന്റുമാണ്. ഭാര്യ- സ്മിത പി നായർ (സംഗീത അധ്യാപിക). മകൻ- ശബരീനാഥ്. സംസ്കാരം ഇന്ന് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...