നടിയെ ആക്രമിച്ച കേസ്; കേസിലേക്ക് 4 പ്രതികള്‍ കൂടി വന്നേക്കും; ട്വിസ്റ്റിൻ മേൽ ട്വിസ്റ്റിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ 15 നകം തുടരന്വേഷണം തീർക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
എന്നാൽ തുടരന്വേഷണത്തിന് പൊലീസിന് മൂന്ന് മാസം കൂടിയെങ്കിലും സമയം നീട്ടി കിട്ടണമെന്ന വാദം ആവർത്തിക്കുകയാണ് റിട്ട. എസ്പി ജോർജ് ജോസഫ്.
കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ മൂന്ന് ഓഡിയോ ക്ലിപ്പുകള്‍ പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പക്ഷെ പുതിയ തെളിവുകളൊക്കെ പുറത്ത് വരുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു മൂന്ന് മാസം കൂടിയുണ്ടെങ്കില്‍ മാത്രമേ പൊലീസിന് ഇപ്പം കണ്ടെടുത്ത തെളിവുകളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം പൂർത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. 24 ന്യൂസ് ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് പറയുന്നത് വെറുതേയല്ലെന്ന കാര്യം കോടതിക്ക് മനസ്സിലാവും. കേസ് നീട്ടിക്കൊണ്ട് പോവാനുള്ള ശ്രമമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. വളരെ അധികം ശ്രദ്ധേയമായ തെളിവുകളാണ് പൊലീസ് ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. അതിനകത്ത് ദിലീപ് അഡ്വ. സുജേഷ് മേനോനുമായി സംസാരിച്ച ഓഡിയോയും സൂരാജ് ഹോട്ടല്‍ വ്യവസായി ശരത്തുമായി സംസാരിച്ചതുമുണ്ട്. അതോടൊപ്പം ഹൈദരാലിയും സൂരാജുമായി സംസാരിച്ച ഓഡിയോ ക്ലിപ്പുമുണ്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.
കേസിന്റെ അന്വേഷണം 15 ന് മുമ്പ് തീരില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് പൊലീസ് ഇപ്പോള്‍ ഈ തെളിവുകള്‍ ഹാജരാക്കിയിരിക്കുന്നത്. കേസിന്റെ ഇതുവരെയുള്ള കുറ്റചാർജിന്റെ അടിസ്ഥാനത്തില്‍ കുറച്ച് അധികം തെളിവുകള്‍ അന്ന് കണ്ടെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ തുടരന്വേഷണം നടത്തുന്നത്. അതിനകത്ത് കൂറേയധികം തെളിവുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പല കാര്യങ്ങളും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകന് തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു. പ്രധാന അഭിഭാഷകന്റെ നാല് ജൂനിയർ അഭിഭാഷകർ ബോംബൈയില്‍ പോയി മൊബൈല്‍ ഫോണിലുണ്ടായിരുന്ന ചില വിവരങ്ങള്‍ നശിപ്പിച്ച് കളഞ്ഞു. അതിപ്പം പൊലീസ് തിരിച്ചെടുത്തു. അതില്‍ നിന്നെടുത്ത കാര്യങ്ങളായിരിക്കും ഇപ്പോള്‍ ഹാജരാക്കിയ ഈ ഓഡിയോ സന്ദേശങ്ങളെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.
തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകർക്കെതിരായി അക്രമിക്കപ്പെട്ട നടി ബാർ കൌണിസിലില് പരാതി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ അവർ രാമന്‍പിള്ള ഉള്‍പ്പടേയുള്ളവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതൊരു ശക്തമായ നീക്കമാണ്. അവർ സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വക്കീലന്മാരുടെ പ്രിവിലേജിന് അപ്പുറത്തേക്ക് ഈ കേസില്‍ വക്കീലന്മാർ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തെളിവ് നശിപ്പിച്ചതിന് വക്കീലന്മാരു സ്വാഭാവികമായും പ്രതികളായേ പറ്റുകയുള്ളു. കേസിന്റെ വിധി എങ്ങനെ വന്നാലും ഇത്തരമൊരു നീക്കമുണ്ടാവും. എട്ട് പ്രതികളാണ് നേരത്തെ ഈ കേസിലുണ്ടായിരുന്നത്. അതിനകത്ത് ഏഴ് പേർ കുറ്റകൃത്യത്തില്‍ പങ്കെടുത്തവരാണ്. ഗൂഡാലോചന നടത്തിയ ദിലീപ് എട്ടാം പ്രതിയാണ്.
തുടരന്വേഷണം നടത്തിയ സാഹചര്യത്തില്‍ എന്റെ കണക്ക് അനുസരിച്ച് 4 പ്രതികള്‍ കൂടെ ഈ കേസിലേക്ക് വരും. കാവ്യാ മാധാവനെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് കൊടുത്ത് കഴിഞ്ഞു. അതുപോലെ ശരത്ത്, തിരുവനന്തപുരത്തുള്ള സീരിയലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വ്യക്തിയൊക്കെ ഇതിലേക്ക് വരും. നാദിർഷ ഉള്‍പ്പടേയുള്ള ചില നടന്മാരുടെ തുടക്കം മുതലെ കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. അവരുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പൊലീസ് കണ്ടെത്തുമായിരിക്കുമെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...