‘നോ വേ ഔട്ട്’ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത് രമേഷ് പിഷാരടി; പുത്തൻ ഫോട്ടോ പങ്കുവെച്ച് രമേശ് പിഷാരടി; ചിത്രം വൈറൽ

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകനും നടനുമായ രമേഷ് പിഷാരടി. ഇപ്പോഴിതാ നടന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
‘ലിറ്റില്‍ ബൈ ലിറ്റില്‍, എ ലിറ്റില്‍ ബികംസ് എ ലോട്ട്’ ( Little by little, A little becomes a lot) എന്ന് ക്യാപ്ഷനും എഴുതിയാണ് രമേഷ് പിഷാരടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ‘നോ വേ ഔട്ട്’ എന്ന് ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്നതും കാണാം. രമേഷ് പിഷാരടിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നിധിന് ദേവീദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാകുന്ന ചിത്രമായ ‘നോ വേ ഔട്ടി’ന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘നോ വേ ഔട്ട്’ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു
സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. ഒരു കുരുക്കില്‍ നിന്ന് പുറത്തുകടക്കാൻ രമേഷ് പിഷാരടി നടത്തുന്ന വേറിട്ട ശ്രമങ്ങളുടെ അഭിനയപ്രകടനം ‘നോ വേ ഔട്ടി’ല്‍ കാണാമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.
സംഗീതം കെ ആർ രാഹുൽ. കലാസംവിധാനം ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ. മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. വാർത്താ പ്രചരണം എ എസ് ദിനേശ്.
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...