Connect with us

എൺപതുകളിലെ നായികന്മാർ ഒറ്റ ഫ്രെയിമിൽ; കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഖുശ്ബു

Social Media

എൺപതുകളിലെ നായികന്മാർ ഒറ്റ ഫ്രെയിമിൽ; കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഖുശ്ബു

എൺപതുകളിലെ നായികന്മാർ ഒറ്റ ഫ്രെയിമിൽ; കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഖുശ്ബു

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും സുഹൃത് ബന്ധം സൂക്ഷിക്കുന്നവരുമുണ്ട്. സുഹാസിനിയും ഖുശ്ബുവും ലിസ്സിയുമെല്ലാം അക്കൂട്ടത്തിലുള്ളവരാണ്.

സുഹാസിനി, ഖുശ്ബു, ലിസ്സി എന്നിവർ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ദക്ഷിൺ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുഹാസിനിയും ഖുശ്ബുവും ലിസിയും. നടൻ ജയം രവിയുടെ ഭാര്യയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാറിനെയും ചിത്രത്തിൽ കാണാം. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

എൺപതുകളിൽ തെന്നിന്ത്യൻ സിനിമ താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബിലും ലിസിയും സുഹാസിനിയും ഖുശ്ബുവുമൊക്കെ സജീവമാണ്. ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ തുടങ്ങിയവരാണ് ഈ കൂട്ടായ്മയിലെ മറ്റു അംഗങ്ങൾ.

More in Social Media

Trending

Recent

To Top