
Malayalam Breaking News
രജനികാന്തിന്റെ പടയപ്പ 2 വരുന്നു, വില്ലനായെത്തുന്നത് മോഹൻലാലെന്ന് സൂചന !!
രജനികാന്തിന്റെ പടയപ്പ 2 വരുന്നു, വില്ലനായെത്തുന്നത് മോഹൻലാലെന്ന് സൂചന !!
Published on

രജനികാന്തിന്റെ പടയപ്പ 2 വരുന്നു, വില്ലനായെത്തുന്നത് മോഹൻലാലെന്ന് സൂചന !!
തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു രജനികാന്ത് നായകനായി 1999ൽ പുറത്തിറങ്ങിയ ‘പടയപ്പ’. കെ.എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രം അന്നു വരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം തന്നെ തിരുത്തിക്കുറിക്കുകയുണ്ടായി. ചിത്രത്തിലെ ലുക്കും ഡയലോഗുമെല്ലാം വൻ ഹിറ്റായി മാറുകയും ചെയ്തു.
ഇപ്പോഴിതാ പടയപ്പക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ് രവികുമാർ തന്നെയാണ്. പടയപ്പയുടെ രണ്ടാം ഭാഗം ആദ്യഭാഗത്തേക്കാൾ മികച്ചതാക്കണമെന്ന ആഗ്രഹമാണ് കെ.എസ് രവികുമാറിനുള്ളത്. മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തകൂടി ഇതിനോടൊപ്പമുണ്ട്.
പടയപ്പ 2 വിൽ രജനികാന്തിന്റെ വില്ലനായി പരിഗണിക്കുന്നത് മോഹൻലാലിനെയാണ് എന്നതാണ് ആ സന്തോഷവാർത്ത. രജനികാന്തിനെതിരെ, ഒരുപക്ഷേ അതിനേക്കാള്‍ മികച്ച അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും അത്. അതുകൊണ്ടുതന്നെ, മോഹന്‍ലാലിനാണ് ആദ്യ പരിഗണനയെന്നാണ് അറിയാന്‍ കഴിയുന്നത്.
എല്ലാ വർഷവും ഒരു അന്യഭാഷാചിത്രത്തിൽ മോഹൻലാൽ ഇപ്പോൾ അഭിനയിക്കാറുണ്ട്. സൂര്യയുടെ തമിഴ് ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അടുത്ത വര്‍ഷം പടയപ്പ 2 ആയിരിക്കും മോഹൻലാലിൻറെ അന്യഭാഷാ ചിത്രം എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Mohanlal act as a villain in Rajanikanth’s Padayappa 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...