രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പോസ്റ്ററുകള്‍ എന്നിവ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്; ബീസ്റ്റിന്റെ റിലീസിന് മുന്നോടിയായി ഫാന്‍സുകാര്‍ക്ക് മുന്നറിയിപ്പുമായി വിജയ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. തന്റെ പുതിയ ചിത്രമായ ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വിജയ്. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്നാണ് വിജയ് പറയുന്നത്.
‘ഫാന്‍സ് ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പോസ്റ്ററുകള്‍ എന്നിവ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്. ദളപതി വിജയിയുടെ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് ട്വീറ്റില്‍ വ്യക്തമാക്കി.
രാഷ്ട്രീയ പ്രസ്താവനകളും സംഘടനയുടെ പ്രവര്‍ത്തനങ്ങളും കാരണം വിജയിയുടെ ചില സിനിമകള്‍ വിവാദത്തിലായിട്ടുണ്ട്. അതുകൊണ്ടാണ് ബീസ്റ്റിന്റെ റിലീസിന് മുമ്പേ ഇത്തരത്തിലൊരു മുന്നറിയിപ്പ്.
നെല്‍സണ്‍ ദിലീപ്കുമാര് രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റേതായി പുറത്തെത്തിയ അറബിക് കുത്ത് എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.