Connect with us

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാർവ്വതി, റിപ്പോർട്ട് പുറത്തുവിടാൻ ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചർച്ചകൾ ഉയർന്നുവരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണ് പോകരുതെന്ന് വി ടി ബൽറാം; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു; റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ട്? ആരെയാണ് വെള്ള പൂശുന്നത്?

News

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ രൂപീകരിച്ച ഹേമ കമ്മീഷന്‍ (ഹേമ കമ്മിറ്റി) റിപ്പാര്‍ട്ട് പുറത്ത് വിടണമെന്നുള്ള ആവിശ്യം സിനിമ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിന്ന് ശക്തമായി ഉയരുകയാണ്. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രധാന വസ്തുതകൾ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് അധികാരികളുടെ ഭാഗത്ത് നിന്ന് ഉത്തരമില്ല.

2017 ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ശേഷം മലയാള സിനിമയിൽ രൂപീകരിച്ച വനിതാ കൂട്ടായ്മയായ ‘വിമൺ ഇൻ സിനിമ കളക്ടീവ്’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ രൂപീകരണം. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താൻ 2017 ജൂലൈയിൽ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് ഹേമ കമ്മിഷന്‍. റിട്ടയേർഡ് ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ്‌ ഹേമ കമ്മിഷന്‍. രാജ്യത്ത് ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു സർക്കാർ ഇത്തരത്തിൽ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.

എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഇത്രയധികം പദ്ധതികള്‍ ആവിഷ്കരിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നു

രണ്ട് തവണ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും കാര്യമായ മറുപടി ഒന്നും ഉണ്ടായില്ല. പ്രമുഖരുടെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സിനിമാ മേഖലയിലെ പ്രവര്‍ത്തനം താളംതെറ്റും എന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് ആരോപണം. ഇനിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ നിയമപരമായി നീങ്ങാനാണ് സാമൂഹ്യപ്രവര്‍ത്തകരുടെ നീക്കം.

ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടാൽ പല വിഗ്രഹങ്ങളും ഉടയുമെന്നാണ് നടി പാർവ്വതി തിരുവോത്ത് പറഞ്ഞത്. റിപ്പോർട്ട് നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ടിനായി ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്‌ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. ചലച്ചിത്ര മേഖലയിൽ ആഭ്യന്തര പരാതിപരിഹാര സെൽ ഇല്ലാത്തത് വലിയ പ്രശ്നം തന്നെയാണ്. ഇത് പലരും മുതലെടുക്കുന്നു. തെറ്റായ കാര്യത്തിനെതിരെ സംസാരിച്ചാൽ ചിലപ്പോൾ സിനിമയിൽ അവസരം ഇല്ലാതാകുന്നതാണ് അവസ്ഥയെന്നായിരുന്നു പാർവതി പറഞ്ഞത്

ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വിടാത്തത് ഉന്നതരെ വെള്ളപൂശാനെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന താനടക്കമുള്ള സ്ത്രീകൾ നടക്കുന്ന സംഭവങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഹേമാ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തിയതാണെന്നും എന്നാൽ നിർണായക കണ്ടെത്തലുകൾ മൂടിവയ്ക്കാനാണ് ശ്രമമെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി.

‘ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ അതിന്മേൽ നടപടി സ്വീകരിക്കാനോ “സ്ത്രീപക്ഷ”മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചർച്ചകൾ ഉയർന്നുവരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവർ ശ്രദ്ധിക്കേണ്ടതെന്നാണ് വി.ടി ബൽറാം പറഞ്ഞത്

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിലേക്ക് വേണ്ടി രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് ഉടൻ പുറത്ത് വിടണം എന്നാണ് രോഹിണി ആവശ്യപ്പെട്ടത്

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നത് ഞങ്ങളുടെ എല്ലാവരുടെയും ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ ഫലം ആണ്. ഈ റിപ്പോർട്ട് പുറത്തു വരിക എന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ല. ഇത് എല്ലാവരുടെയും ആവശ്യമാണ്. സാധാരണക്കാരായ ജനങ്ങളുടെ നികുതി പണം ചിലവാക്കി ആണ് ഈ കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് നടി റിമ കല്ലിങ്കൽ പറഞ്ഞത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവും അവരുടെ പ്രശ്നങ്ങളും പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവിൽ 1,06,55000 രൂപ ചെലവാക്കിയതായി അടുത്തിടെ പുറത്തുവന്ന വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷൻ അധ്യക്ഷയായിരുന്ന ജസ്റ്റിസ് ഹേമ പത്ത് തവണയായി 1,03,22254 രൂപ കൈപ്പറ്റിയതായും രേഖകളിലുണ്ട്.

1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്‌ട് പ്രകാരമല്ല കമ്മീഷനെ നിയമിച്ചതെന്നതിനാൽ, റിപ്പോർട്ട് സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ വാദം. ഈ സമിതി കമ്മിഷനാണോ കമ്മിറ്റിയാണോ എന്നതിൽപ്പോലും വ്യക്തതയില്ല. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് പൊതു സമൂഹത്തിന് അറിയേണ്ട ബാധ്യതയുണ്ടെന്ന ആവശ്യമാണ് ഉയരുന്നത്.

More in News

Trending

Recent

To Top