നടനായും തിരക്കഥാകൃത്തായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് മുരളി ഗോപി. ഇപ്പോഴിതാ മമ്മൂട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്നമാണെന്ന് പറയുകയാണ് മുരളി ഗോപി.
‘എമ്പുരാന് കഴിഞ്ഞ് എഴുതുന്നത് മമ്മൂട്ടി സാറിന് വേണ്ടിയുള്ള സിനിമയാണ്. ഭാഷയുടെ പ്രകാശനം സ്ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്നമാണ്. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിയിക്കുന്ന ആക്ടറാണ് അദ്ദേഹം.’ എന്നും മുരളി ഗോപി പറഞ്ഞു.
അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ കൈകാര്യം ചെയ്തത്. ഈ സിനിമ യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്നു. അത്തരമൊരു ലോകത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാകും എമ്പുരാന്. എഴുത്തു പൂര്ണമായതിന് ശേഷം ഷൂട്ട് തുടങ്ങാനായി സിനിമ പൂര്‍ണമായും ഡിസൈന്‍ ചെയ്യണം. അതു ചെയ്ത ശേഷം മാത്രമേ ഞാന്‍ തുടങ്ങാറുളളു.
ഇതുപോലൊരു സിനിമ ഡിസൈന്‍ ചെയ്യാന്‍ സമയമെടുക്കും. അതിന് പറ്റിയ ലൊക്കേഷനുകള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. അത് അനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടിവരും. നിര്‍മ്മാതാവിന് പൂര്‍ണ്ണമായും സിനിമയുടെ ഷൂട്ടിങ്ങ് ഡിസൈന്‍ നല്‍കും. എനിക്ക് വേണ്ടത് അവരോട് പറയും. അത് എങ്ങനെ നല്‍കാമെന്ന് അവര്‍ തീരുമാനിക്കും എന്നും പൃഥ്വിരാജും വ്യക്തമാക്കി.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...