താന്‍ അഭിനയിച്ച ഒരു സിനിമ പോലും തന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല; അതിനൊരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. എങ്കിലും സോഷ്യൽ മീഡിയയിലെ താരമാണ് അലംകൃത
ഇപ്പോള്‍ ഇതാ മകളുടെ ചില വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന് പൃഥ്വിരാജ്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെയാണ് മകളെ കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വി മറുപടി നല്‍കിയത്.
ഒരു നടനെന്ന നിലയില്‍ മകളെ എങ്ങനെയാണ് കണ്‍വിന്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തിന് താന്‍ അഭിനയിച്ച ഒരു സിനിമ പോലും തന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതിനൊരു കാരണമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
‘എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവള് കാണുന്ന കണ്ടന്റ്, പ്രൊഗ്രസീവ്ലി അതിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്. ഇപ്പോള്‍ അവള് സ്ക്രീനിന് മുന്പില് ഇരിക്കുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്കൂളിലെ ക്ലാസ് കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്പില് ആയതുകൊണ്ട്, അതിന് ശേഷം ഞങ്ങള്‍ കൊടുക്കാറില്ല.
പിന്നെ ഇപ്പോള്‍ അവളുടെ താത്പര്യവും കുറച്ചുകൂടി പുസ്തകം വായിക്കലിലൊക്കെയാണ്. ഒരുപക്ഷേ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവ്ലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.
വേറൊന്നും കൊണ്ടല്ല ഒന്ന് കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ ജന ഗണ മന എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാല്‍ അത് മുഴുവന്‍ മനസിലാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ പിന്നെ നമ്മള് ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് ഇങ്ങനാണ് എന്നൊക്കെഅത് ഇപ്പോള്‍ പറഞ്ഞുകൊടുക്കേണ്ടെന്ന് തോന്നി. അവള് സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്. ഈയടുത്തിടയ്ക്ക് ഐസ് ഏജ് എന്ന ഒരു ആനിമേഷന്‍ സിനിമ ഞങ്ങള്‍ ഒരുമിച്ചിരുന്ന്
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...