”അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’’; നൃത്തത്തെ പരിഹസിച്ചവർക്ക് കിടിലൻ മറുപടിയുമായി സനുഷ
Published on

ബാലതാരമായി എത്തി ഇപ്പോൾ നായികയായി മാറി മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു നടി സനുഷ. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇടയ്ക്ക് തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നൃത്തപ്രകടനത്തെ വിമർശിച്ചവർക്ക് വായടപ്പിക്കുന്ന മറുവപ്പടി നൽകിയിരിക്കുകയാണ് സനുഷ.
വര്ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവർക്ക് സനുഷ മറുപടി നൽകിയത്.
‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ‘‘അറിയുന്ന പണി എടുത്താ പോരേ മോളേ’’ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ‘‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’’ എന്നു ഞാൻ പ്രസ്താവിക്കുകയാണ്’, വിഡിയോയ്ക്കൊപ്പം സനുഷ കുറിച്ചു. ഇതുവരെയുള്ള തന്റെ ജീവിതയാത്രയിൽ പിന്തുണയും പ്രചോദനവും നൽകി കൂടെ നിന്ന എല്ലാവരോടും സനു നന്ദിയും സ്നേഹവും അറിയിച്ചു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറല് ആയിരിക്കുകയാണ്.
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...