‘കുട്ടിക്കാലം മുതൽ താന്‍ ഇഷ്ടപ്പെട്ടത് അദ്ദേഹത്തെയാണ്! ആ പ്രതീക്ഷ ഇപ്പോഴുമുണ്ട്; കാമുകനായും ഭര്‍ത്താവായും ആ നടൻ മതി; രശ്മികയുടെ തുറന്ന് പറച്ചിൽ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിന് സാധിച്ചു.
ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടനാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ആ നടൻ മറ്റാരുമല്ല. ദളപതി വിജയ്‌യോടാണ് നടിയ്ക്ക് ക്രഷ് തോന്നിയത്. തെലുങ്ക് സിനിമ ഭീഷ്മയുടെ പ്രമോഷന്‍ പരിപാടിക്കിടെ അവതാരികയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കുട്ടിക്കാലം തൊട്ട് ദളപതി വിജയിയേണ് താന്‍ ഇഷ്ടപ്പെട്ടത്. അദ്ദേഹമാണ് തന്റെ ക്രഷ്. എന്നെങ്കിലും വിജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷ’ രശ്മിക പറഞ്ഞു.
സുഹൃത്തായും കാമുകനായും ഭര്‍ത്താവായും മൂന്ന് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള ചോദ്യത്തിനും രശ്മിക രസകരമായി പ്രതികരിച്ചു. തെലുങ്ക് താരം നിതിനെയാണ് രശ്മിക സുഹൃത്തായി തിരഞ്ഞെടുത്തത്. പക്ഷേ, കാമുകനായും ഭര്‍ത്താവായും തനിക്ക് വിജയ്‌യെ മതിയെന്നായിരുന്നു രശ്മികയുടെ മറുപടി.
അതേസമയം, വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന രശ്മികയുടെ ആഗ്രഹം സഫലമാകാന്‍ പോകുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ദളപതി 66 ല്‍ രശ്മിക നായികയാകുമന്നാണ് റിപ്പോര്‍ട്ടുകള്‍.
