തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. തമിഴ്നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വിജയ് ആരാധകര്‍ ഏറെയാണ്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദളപതി വിജയ്യുടെ അഭിമുഖം വരുന്നുവെന്ന് സണ്‍ പിക്ചേഴ്സ് ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചു.
താരവുമായി ഒരു പ്രത്യേക അഭിമുഖം നെല്‍സണ്‍ നടത്തിയിരുന്നു. ഈ വരുന്ന ഞായറാഴ്ച അതായത് ഏപ്രില്‍ 10 ന് രാത്രി 9 മണിക്ക് സണ്‍ ടിവിയില്‍ പ്രീമിയര്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് എ്ന്നാണ് പ്രഖ്യാപനം.
അതേസമയം, വിജയ്യുടെ ബിസ്റ്റ് ഏപ്രില്‍ 13-ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ബോക്സ് ഓഫീസില്‍ വലിയ സ്വാധീനം ചെലുത്താന്‍ ബീസ്റ്റിന് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാണ്. യൂട്യൂബില്‍ 30 മില്യണ്‍ വ്യൂസ് പിന്നിട്ടിരിക്കുകയാണ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...