അച്ഛന് ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേയെന്ന് അമ്മയോട് പലരും ചോദിക്കും; അമ്മയുടെ മറുപടി ഇങ്ങനെയിരുന്നു

ടി ജി രവി അവതരിപ്പിച്ച വില്ലന്‍ വേഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മകനും നടനുമായ ശ്രീജിത്ത് രവി. അച്ഛന്റെ ആദ്യകാല സിനിമകളെ കുറിച്ച് ഒരു ഷോയിൽ പങ്കെടുക്കെവെയാണ് ശ്രീജിത്ത് രവി സംസാരിച്ചത്
ശ്രീജിത്ത് രവിയുടെ വാക്കുകള്‍
എനിക്ക് ബുദ്ധി വളര്‍ച്ചയും ഒക്കെ വരുന്നതിന് മുന്‍പേ തന്നെ അച്ഛന് സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങള്‍ പലപ്പോഴും അച്ഛന് അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന് സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു. അച്ഛന്റെ ഒരു തൊഴില്‍ എന്ന നിലയില്‍ ആണ് ഞങ്ങള്‍ എല്ലാം ആ അഭിനയത്തെ കണ്ടത്. എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛന് ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, ‘ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കില്‍, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്.
സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ടിജി രവി. ഭാര്യയെയും മക്കളെയും അത്രയേറെ സ്നേഹിയ്ക്കുന്ന ഭര്‍ത്താവ് ആയിരുന്നു. അച്ഛന്റെ കുടുംബ സ്നേഹമാണ് താന്‍ ജീവിതത്തില്‍ മാതൃകയാക്കിയതെന്ന് ശ്രീജിത്ത് രവി മുന്‍പ് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...